സ്കോട്ട്ലണ്ടിലെ എഡിന്‍ബറോയില്‍ ജൂത പിതാവിനും ആംഗ്ലിക്കന്‍ മാതാവിനും ജനിച്ച പെണ്‍കുട്ടി.(1918-2006)ജയിംസ് ഗില്ലെസ്പീസ് ഹൈസ്കൂളില്‍ പഠനം.ഹെറിയട് വാട് സ്കൂളില്‍ നിന്ന്‍ എഴുതാന്‍ പരിശീലനം.കുറേ നാള് ഇംഗ്ലീഷ് ടീച്ചര്‍.പിന്നെ ഡിപ്പാര്‍ട്ടുമെന്‍റു സ്റ്റോറില്‍ ജോലി.
1937ല്‍ സിഡ്നി സ്പാര്‍ക്കിനെ വിവാഹം കഴിച്ചു. റോഡേഷ്യായിലേക്കു കുടിയേറി.1938 ല്‍ ഒരു മകന്‍ ജനിച്ചു.തുടര്‍ന്ന്‍ ഞെട്ടിക്കുന്ന ആ വിവരം.സ്പാര്‍ക്ക് ഒരു മനോരോഗി,അപകടക്കാരനായ മനോരോഗി, എന്ന വാസ്തവം.1940ല് ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് ബ്രിട്ടനില്‍ തിരിച്ചെത്തി.രഹസ്യാന്യേഷണ വിഭാഗത്തില്‍ ജോലി കിട്ടി. മകനു സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരുന്നു.തുടര്‍ന്ന്‍ മകനും ഭര്‍ത്താവും സ്കോട്ട് ലണ്ടില്‍ മാത്രുഭവനത്തില്‍ കഴിഞ്ഞു. ആദ്യ നോവല്‍ The Comforters 1957 പുറത്തു വന്നു. The Prime of Miss Jean Brodie (1961) ഏറെ പ്രസിദ്ധം. താന്‍ പഠിച്ച സ്കൂളിലെ അനുഭവങ്ങള്‍. മൊത്തം 22 നോവലുകള്‍. 20 മറ്റു കൃതികള്‍
ഏറെ പ്രസിദ്ധം: The Prime of Miss Jean Brodie (1961) The Girls of Slender Means (1963) The Driver's Seat (1970) Loitering With Intent (1981) A Far Cry from Kensington (1988)
ലോകമെമ്പാടു നിന്നും കലാകാരന്മാര്‍ സഹിതീയ നഗരിയായ എഡിന്‍ബറോയിലേക്കു കുതിക്കുന്നു.സാമ്പത്തികമാന്ദ്യം അവരെ ബാധിച്ചതായി തോന്നുന്നില്ല. എഡിന്‍ബറോ ഫ്രിഞ്ച് ഫെസ്റ്റിവലില്‍ പങ്കേടുകാനാണ് ഈ വരവ്.ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ആര്‍ട്ട്, ജാസ്സ്.മിലിട്ടറി റ്റാറ്റൂ എന്നിവയും ഇക്കാലത്തു തന്നെ ഈ മനോഹര നഗരിയില്‍ അരങ്ങേറുന്നു.
ഫ്രിഞ്ച് ഫെസ്റ്റിവല്‍ 1947 ല്‍ സമാരംഭിച്ചു. 8 ഗ്രൂപ്പുകള്‍ ക്ഷണം കൂടാതെ ഇതില്‍ പങ്കെടുത്തു.അതിനടുത്ത വര്‍ഷം ഈവനിംഗ് ന്യസിലെ റോബര്‍ട്ട് കെമ്പ് ആണ് ഫ്രിഞ്ച് എന്നു പേരിട്ടത്. 1958 ല്‍ അവര്‍ ഒരു സൊസൈറ്റി സ്ഥാപിച്ചു.ഓസ്കാര്‍ ജേതാവ് എമ്മാ തോംസണ്‍ എന്ന നടി ആര്‍തര്‍ എന്ന കോമിക് ഷോയിലെ ഡഡ്ലി മൂര്‍,പീറ്റര്‍ കോക്ക് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം 2088 പരിപാടികള്‍ അരങ്ങേറി.31320 കലാകാരന്മാര്‍ പങ്കെടുത്തു.247 അരങ്ങുകള്‍. 35 % കോമഡികള്‍.
Aknowledgments England, Insight Guide www.insightguides.com Great Britain, DKBooks www dk.com The Lake District,Ordinance Survey www.the AA.com dkonline Prehistory Google www.dk.com Scotland .The AA Explorer Guide Queen Victoria, Cherrytree Books Alexander Fleming ,Pioneers of Science,Way land 100 Great Women,Dragons World Ltd Great Britons ,Mileskelly, www.mileskelly.net The United Kingdom Today,Franklin Watts The KIng Fisher Childrens Encyclopedia of British History www.direct.gov.uk www.parliament.uk www.scottish.parliament.uk www.wales.gov.uk www.niassembly.gov.uk www.london.gov.uk www.statistics.gov.uk www.bbc.co.uk www.visitbritain.com www.wikipedia.com
അവിടെയും ഒരു വീരപ്പന്‍ "സ്ക്കോട്ടീഷ് കൊച്ചുണ്ണി" റോബ് റോയ് (റൊബര്‍ട്ട് മക്ഗ്രിഗര്‍ 1671-1734)
സ്കോട്ട്ലണ്ടിലെ നല്ലവനായ കൊള്ളക്കാരനായിരുന്നു റോബ് റോയ്. സ്കൊട്ടീഷ് കൊച്ചുണ്ണി എന്നോ സ്കോട്ടീഷ് റോബ്ബിന്‍ഹുഡ് എന്നോ വിളിക്കാം.വള്‍പ്പയറ്റില്‍ മിടുക്കന്‍.ജാക്കോബൈറ്റുകളുടെ പ്രചാരകന്‍. ജര്‍മ്മനിയില്‍ നിന്നു വന്ന ഹാനോവറിയന്‍ തങ്ങളെ ഭരിക്കേണ്ട, ബ്രിട്ടനിലെ സ്റ്റ്യൂവാര്‍ട്ട് ഭരിച്ചാല്‍ മതി എന്നു വാദിച്ചവരാണ് ജാക്കൊബൈറ്റ്സ് എന്നറിയപ്പെട്ടിരുന്നത്.1712 ല്‍ ചില അനുയായികളുമായി റോബ് പിണങ്ങി.മൊണ്‍ റോസ്സിലെ ഡ്യൂകിനു നകാന്‍ സൂക്ഷിച്ചിരുന്ന പണവുമായി അവര്‍ ഓടിക്കളഞ്ഞു.തുടര്‍ന്നു ഡ്യൂക്ക് റോബിയെ പിടികൂടി വസ്തുവകകള്‍ കണ്ടുകെട്ടി,തെമ്മാടി എന്നു മുദ്രകുത്തി. തുടര്‍ന്നു ആടുമാടുകളെ മോഷ്ടിച്ചും സമ്പന്നരെ ഭീഷിണിപ്പെടുത്തിയും റോയ് കാലയാപനം കഴിച്ചു.പാവങ്ങളെ സഹായിച്ചു. പിടികൂടപ്പെടാതിരിക്കാന്‍ നാട്ടുകാര്‍ അയാളെ സഹായിച്ചു പോന്നു. 1715 ല്‍ ജാക്കോബൈറ്റുകാരെ സഹായിക്കാന്‍ സ്വകാര്യ സൈന്യം രൂപീകരിച്ചു. ആര്‍ഗൈളിലെ ഡ്യൂക്ക് റോബിനെ സം രക്ഷിച്ചു. 1727 ല്‍ പിടിക്കപ്പെട്ടു.എന്നാല്‍ വിട്ടയക്കപ്പെട്ടു.അവസാനകാലം സമധാനമായി കഴിഞ്ഞു.സര്‍ വാള്‍ട്ടര്‍ സ്കോട്ട് റോബിന്‍റെ കഥ ആഖ്യായികയാക്കി. 1990 ല്‍ ഈ കഥ ചലച്ചിത്രമാക്കപ്പെട്ടു.
രണ്ടുമാസം നീണ്ടു നിന്ന 2008 ലെ ആംഗല
വാസത്തിനിടയില്‍ ഏതാനും ദിവസം എഡിന്‍ബറോയില്‍
നഗരകാഴ്ചകള്‍ കണ്ടു ചുറ്റിക്കറങ്ങാന്‍ സാധിച്ചു.
പ്രഥമ സാഹിതീനഗരമായി
യൂണെസ്കോ അംഗീകരിച്ച മധുര മനോഹര മനോജ്ഞ നഗരിയാണു
സ്കോട്‌ലണ്ട് തലസ്ഥാനമായ എഡിന്‍ബരോ.
ബ്രൂസ്സിന്‍റേയും അദ്ദേഹത്തെ പാഠം പഠിപ്പിച്ച
എട്ടുകാലിയുടേയും,
വാലസ്സിന്‍റെ വടക്കന്‍ വീരഗാഥയുടേയും
സ്മരണകള്‍ ഉയര്‍ത്തുന്ന പുരാതന
എഡിന്‍ബറോ കാസ്സില്‍.
ഇംഗ്ലീഷ്സാഹിത്യത്തിലെ സി.വി.രാമന്‍പിള്ള ആയ
സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്‍റെ സ്മരണകള്‍ തുടിക്കുന്ന
സ്കോട്ട് മോണുമന്‍റ് എന്ന സ്മാരകം,
അദ്ദേഹത്തിന്‍റെ വേവര്‍ലി നോവലുകളുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന
വേവര്‍ലി പാലം, അതിനടുത്തുള്ള പുഷ്പഘടികാരം
എന്നിവയോക്കെ കാണാനാണ് സാധാരണ സഞ്ചാരികള്‍ സമയം ചെലവഴിക്കുക.
എഡിന്‍ബറോ സര്‍ജന്മാരുടെ ചരിത്രം കാട്ടുന്ന മ്യൂസിയം,
ഒരു മൈൽ നീളം വരുന്ന രാജകീയ mile ആയ Royal mileലെ
ഓരോ ചുവുട്ടടിയിലും ഒളിഞ്ഞു കിടക്കുന്ന ചരിത്രം
ചികയില്‍ ആയിരുന്നു എനിക്കു താലപര്യം.
വാമഭാഗം ശാന്തക്കാകട്ടെ, ഫെസ്റ്റിവല്‍ നഗരിയായ എഡിന്‍ബറോയില്‍
ഫിലിംഫെസ്റ്റിവലുകല്‍ അരങ്ങേറുന്ന സ്ഥലങ്ങളും എഡീന്‍ബറോ മ്യൂസിയം
മറ്റും കാണുന്നതിലായിരുന്നു താല്‍പര്യം.
പലതവണ എഡിന്‍ബറോ നഗരിയില്‍ കറങ്ങി അടിച്ചിട്ടുള്ള
പേരക്കിടാവ് അഭിജിത്തിനു വേവര്‍ലി പാലത്തിനു സമീപമുള്ള ജിമ്മി ചുങ്ങിന്‍റെ ചൈനീസ് റസ്റ്റോറന്‍റി കയറി വയറു നിറെ
ബുഫേയും കാഡ്ബറി കുഴമ്പില്‍ മുക്കിയ
ചെറി പഴങ്ങളും കഴിക്കുന്നതിലായിരുന്നു താല്പ്പര്യം.
നല്ലൊരു വായനക്കാരിയായ പത്തുവയസ്സുകാരി പേരക്കുട്ടി
ടോട്ടുവിനാകട്ടേ പണ്ട് നിക്കോള്‍സണ്‍ എന്നറിയപ്പെട്ടിരുന്ന
ബുഫേ കിംഗ്ങ്ങില്‍ പോകാനായിരുന്നു താല്‍പ്പര്യം.
അവിടത്തെ ഭക്ഷണമായിരുന്നില്ല ടോട്ടുവിന്‍റെ ലക്ഷ്യം.
ലോകപ്രസിദ്ധ എഴുത്തുകാരി,എഡിന്‍ബറോയുടെ വളര്‍ത്തു പുത്രി
എഴുത്തിലൂടെ കുബേരയായി മാറിയ കുചേല,
ലോകമെമ്പാടുമുള്ള കോടിക്കണക്കിനു കുട്ടികളുടെ
പ്രിയ കഥാനായകനായ മാന്ത്രിക കുമാരന്‍ ഹാരി പോര്‍ട്ടര്‍
വാര്‍ന്നു വീണ ,ജെ.കെ റോളിംഗിന്റെ എഴുത്തു മേശ
ഈ റസ്റ്റോറന്‍റില്‍ ആണെന്നു വായിച്ചറിഞ്ഞിരിക്കുന്നു.
1997 ലെ എഡിബറോ ബുക് ഫെസ്റ്റിവലില്‍
ആണ് ആദ്യമായി അതുവരെ കേട്ടിട്ടും കണ്ടിട്ടും
വായിച്ചിട്ടും ഇല്ലാത്ത ഹാരിപോര്‍ട്ടറുമായി ജോ
എന്നു വിളിക്കപ്പെടുന്ന റോളിംഗ് തന്‍റെ പ്രഥമ കൃതിയുമായി
പ്രത്യക്ഷപ്പെടുന്നത്.വെറും 20 പേരായിരുന്നു അന്നവരെ
കാണന്‍ വന്നത്.
7 വര്‍ഷം കഴിഞ്ഞു 2004 ലെ ബുക് ഫെസ്റ്റിവലില്‍ റോളിംഗും
അവരെ കാണാനെത്തിയ ആരാധകരും
മാത്രമേ ഉണ്ടായിരുന്നുള്ളു.ജോ കയ്യൊപ്പുചാര്‍ത്തിയ പ്രതികള്‍
വാങ്ങാന്‍ ക്യൂ നിന്നവരുടെ നിര മെയിലുകള്‍ താണ്ടി അങ്ങു
വേവര്‍ ലി പാലം വരെ നീണ്ടു പോയി.
അവരുടെ കയ്യോപ്പുള്ള ആദ്യ നോവല്‍ ലക്ഷക്കണക്കിനു
പൗണ്ടിനാണിന്നു ലേലത്തില്‍ പോകുന്നത്.
2003 ല്‍ ആദ്യമായി ഹാരി പോര്‍ട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍
ഓഫ് ഫോമിക്സ് ചൈനയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍
പീക്കിംഗിലെ അവന്യൂ ഓഫ് എറ്റേര്‍ണല്‍ പീസ്സില്‍ ചൈനീസ്
ലാന്റേണിന്‍റെ ആകൃതിയില്‍ ഭീമാകാരമായ ഒരു ഹൈഡ്രജന്‍
ബലൂന്‍ പറത്തിയിരുന്നു:
ഹാരി പോര്‍ട്ടര്‍ ഇവിടെ.
നിങ്ങളോ?
ബ്രിട്ടനിലെ വെസ്റ്റ് കൗണ്ടിയിലാണ് ജോ എന്നു വിളിക്കപ്പെടുന്ന
ജെ.കെ റോളിംഗ് ജനിച്ചത്.എക്സ്റ്റര്‍ യൂണിവേര്‍സിറ്റിയില്‍
നിന്നു ഫ്രഞ്ചു പഠിച്ചു.
26 വയസ്സായപ്പോല്‍ പോര്‍ച്ചുഗലില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയി.
അവിടെ വച്ചായിരുന്നു മനസ്സില്‍ ഹാരിപോര്‍ട്ടര്‍ ജനിച്ചത്.പോര്‍ട്ടുഗലില്‍
വച്ചു പരിചയപ്പെട്ട ഒരു ടി.വി ജേര്‍ണലിസ്റ്റിന്‍ അവര്‍ വിവാഹം കഴിച്ചു.
ജെസ്സിക്ക എന്നൊരു മകള്‍ പിറന്നു. നാട്ടുനടപ്പുപോലെ ആറുമാസം
കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ വഴി പിരിഞ്ഞു.
പട്ടിണി.ഏകാന്തത.
കേറിക്കിടക്കന്‍ കൂരയില്ല.
മുലപ്പാലല്ലാതെ ജെസ്സിക്കക്കു കൊടുക്കാന്‍ ഒന്നുമില്ല.
അവസാനം ഇളയസഹോദരിയെ അവര്‍ താമസ്സിക്കുന്ന
എഡിന്‍ബറോയിലെത്തി ജോ അഭയം പ്രാപിച്ചു.
അങ്ങനെ ജോ എഡിന്‍ബറോയില്‍ എത്തി.ലേത്തിലെ
ഒരു ഫ്ലാറ്റില്‍ വിധവകളായ അമ്മമാര്‍ക്കു കിട്ടുന്ന
ചെറിയ സഹായവും വാങ്ങി ജോ ഒതുങ്ങിക്കൂടി.
ഏതാനും മാസം കഴിഞ്ഞവര്‍ ഹേസല്‍ ബാങ്കിലെ
ഷാമണ്ടണ്‍ ടെറസ്സിലേക്കു മാറി.
എഡിന്‍ബറൊ നഗരിയിലെ സൗത് സൈഡിലെ
നിക്കോള്‍സണ്‍ കഫേയില്‍
അവര്‍ സ്ഥിരം സന്ദര്‍ശക ആയി.
ഒരു എക്സ്പ്രസ്സോ കാപ്പി വാങ്ങിയാല്‍ എത്ര നേരം വേണമെങ്കിലും
അവിടെ ഇരിക്കാമായിരുന്നു. ഉറങ്ങിയ ജെസ്സിക്ക ഉണരുന്നതു വരെ
അവിടെ ഇരുന്നാണ്‍, പിക്കാലത്തു
വന്‍കുബേരയായി തീര്‍ന്ന ജോ, അവരുടെ ആദ്യ കൃതി കടലാസ്സില്‍
പകര്‍ത്തിയത്.
ഇടക്കു ഹോളിറൂഡിലെ മോറൈ ഹൗസ് ടീച്ചിംഗ് കോളേജില്‍ നിന്നും
ടീച്ചിംഗ് ട്രയിനിംഗ് നേടിപകല്‍ അധ്യാപനം. .രാത്രിയിലും
കുത്തിയിരുന്നെഴുതി.ഹാരി പോര്‍ട്റ്റര്‍ ആന്‍ഡ് ഫിലോസഫേര്‍സ്
സ്റ്റോണ്‍ പ്രസിദ്ധീകരിക്കപ്പെട്ടു.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത്
അമേരിക്കയില്‍ അവതരിപ്പിക്കാനുള്ള അവകാശം വന്‍തുകയ്ക്കു വിറ്റു.
ജോ ജോലി രാജി വച്ചു.ഇപ്പോഴും റോളിംഗ് എഡിന്‍ബറോയില്‍ താമസ്സിക്കുന്നു.
ചെര്‍ത്ത് ഷെയറില്‍.
നിങ്ങള്‍ക്കോ എന്തിനു റോളിംഗിനു പോലുമോ
ഇന്ന് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്ന
തീയേറ്ററിനു സമീപമുള്ള ,
നിക്കോള്‍സണില്‍ പോയി സ്വസ്ഥമായിരിക്കാനോ എഴുതാനോ
കഴിയില്ല എന്നവിടെ ചെന്നപ്പോളാണു ടോട്ടുവിനും ഞങ്ങള്‍ക്കും
മനസ്സിലായത്.
ഇന്നത് തിരക്കേറിയ ബഫര്‍ കിംഗ് റസ്റ്റോറന്റ് ആണ്‍.
12 പൗണ്ട്-അതായത് 1000 രൂപ കൊടുത്താല്‍ ഒരു കപ്പു കാപ്പി കിട്ടും.
അതു കുടിച്ചു തീരും വരെ അവിടിരിക്കാം.
എങ്കിലും ടോട്ടു നിരാശയായില്ല.
കൂട്ടു കാരുടെ മുമ്പില്‍ പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശയെങ്കിലും
കണ്ട കാര്യം പറയാമള്ളോ. അതിന്‍റെ ഫോട്ടോ കാണിക്കാമല്ലോ
എഡിന്‍ബറോ പര്യടനത്തിനിടയില്‍ അവിടത്തെ ബൊട്ടാനിക്കല്‍ ഗാര്‍ഡനും ബട്ടര്‍ഫ്ലൈ ഗാര്‍ഡനും സന്ദര്‍ശിച്ചിരുന്നുവെങ്കിലും ബദരീനാഥിലെ കാമത് കൊടുമുടി കീഴടക്കാന്‍ പോയതിനിടയില്‍ അവിടത്തെ പൂക്കളുടെ താഴ്വര(വാലി ഓഫ് ഫ്ലവര്‍) കണ്ടെത്തിയ ഫ്രാങ്ക് സ്മിത് ,റിച്ചാര്‍ഡ് ഹോള്‍ഡ്സ്വര്‍ത് എന്നിവരേയും അവരുടെ പര്യവേഷണം തുടരാന്‍ അവിടെയെത്തി രക്തസാക്ഷിയായ ജോന്‍ മാര്‍ഗരറ്റ് ലെഗരേയും കുറിച്ചറിഞ്ഞത് വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവില്‍ ( പ്രാര്‍ഥനാപൂര്‍വം ബദരിനാഥിലേക്ക്) എന്ന യാത്രാവിവരണത്തില്‍ നിന്നാണ്.
ഹിമം പുതച്ച പര്‍വ്വതനിരകളാലും ഹിമാനികളാലും ചുറ്റപ്പെട്ട പ്രസ്തുത താഴ്വരയിലെ പുഷ്പസമൃദ്ധി ഈ യൂറോപ്യരെ അല്‍ഭുതസ്തബ് ധരാക്കി. അവര്‍ അതിനെ പൂക്കളുടെ താഴ്വര എന്നു വിളിച്ചു.3200-3962 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ താഴ്വരയെക്കുറിച്ചു സ്മിത് എഴുതിയ പുസ്തകം ലോകപ്രസിധ്ദം.
എഡിന്‍ബറോ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക് ഇവിടെ നിന്നും പൂക്കളും വിത്തുകളും ശേഖരിക്കാന്‍ നാലു മാസം അദ്ദേഹം ഇവിടെ ചിലവഴിച്ചു. 1939 ല്‍` പര്യവേഷണം തുടരാന്‍ ഇവിടെത്തിയ ജോന്‍ മാര്‍ഗരറ്റ് കാലിടറി അഗാധ ഗര്‍ത്തത്തിലേക്കു വീണു മരിച്ചു പോയി. അവരപകടത്തില്‍ പെട്ട സ്ഥലത്ത് അവരുടെ സ്മരണക്കായി ഒരു കുടീരം ഉണ്ടെന്ന വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
The School Crossing Patrol Service was first introduced for Primary (in the UK children aged 4-11 years) schoolchildren in the UK in the 1950s. They were provided by the police, but are now employed by local councils. Even where a School Crossing Patrol is provided, parents remain responsible for ensuring their children's safety.
Usually between 8.30am2 and 9am; and 3.20pm to 3.45pm, the Patrol stands on the pavement3 near the school and waits for children to arrive. Time should be allowed for latecomers, especially as they are more likely to take risks crossing the road. They wait for a break in traffic, then step out to the middle of the road, holding a pole with a 'Stop: Children' sign in their right hand. A new style lollipop sign now in use has the symbol for children instead of the word 'Children'. When the Patrol is waiting in the middle of the road, arms outstretched to hold up any approaching traffic, only then are children allowed to cross, in front of the Patrol. The Patrol returns to the pavement once the last child in the group has crossed safely, and repeats this action many times each session.
The lollipop sign must be displayed clearly when controlling traffic, and it is part of their duties to keep the sign clean. All vehicles should be allowed sufficient time to stop safely, especially heavy vehicles. Under conditions of ice, wet or poor visibility, more time must be allowed. When returning to the path the sign must still be held upright. On the path the sign should be upside down or turned away from traffic so that motorists are not confused.
It is the responsibility of the Patrol to care for their own uniform and keep it clean. Failure to wear the uniform of long, high-visibility (fluorescent material) coat to the latest European standard, means that a Patrol is operating illegally and may become personally responsible for any subsequent claims.
വേവര്‍ലി നോവലുകളുടെ കര്‍ത്താവ് , സര്‍ വാള്‍ട്ടര്‍ സ്കോട്ട് 1832-ല് അന്തരിച്ചു.
ദേശസ്നേഹിയായ തങ്ങളുടെ പ്രിയ നോവലിസ്റ്റിന് ഉചിതമായ ഒരു സ്മാരകം നിര്‍മ്മിക്കണമെന്നു സ്കോട്ടീഷ് ജനത തീരുമാനിച്ചു. ആര്‍തേര്‍സ് സീറ്റില്‍ കടലില്‍ നിന്നും കരയില്‍ നിന്നും കാണത്തക്കവിധം ഒരു സ്മാരകം പണിയണം എന്നായിരുന്നു മകളുടെ ഭര്‍ത്താവും സ്കോട്ടിന്റെ ജീവചരിത്രകാരനുമായ ജെ.ജി ലോക്‌ഹാര്‍ട്ടിന്റെ അഭിപ്രായം.
ഹോളിറൂഡ് കൊട്ടാരത്തിനു സമീപം സ്തിഥിചെയ്യുന്ന അഗ്നിപര്‍വ്വത തിരുശേഷിപ്പാണ് ആര്‍തറുടെ ഇരിപ്പടം എന്ന മല,വേറെയും അഭിപ്രായങ്ങള്‍ വന്നു. അവസാനം സ്മാരകം രൂപകല്‍പ്പന ചെയ്യാന്‍ ഒരു മല്‍സരം സംഘടിപ്പിക്കപ്പെട്ടു. ഗോഥിക് രീതിയില്‍ പതിനാല്, തൂണ്‍ രൂപത്തില്‍ നാല് ഫൗണ്ടന്‍ രൂപത്തില്‍ ഒന്ന് എന്നിങ്ങനെ 44 പ്ലാനുകള്‍ കിട്ടി.
ബിജാറുകാരനായ ഒരു ഡ്രാഫ്റ്റ്സ്മാന്‍, സ്വയം ആര്‍ക്കിടെക്ടായി വളര്‍ന്ന, ജോര്‍ജ് മീക്കള്‍ കെമ്പ് (1795-1844) ആയിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. തന്റെ പേരു വെളിപ്പെടുത്തിയാല്‍ തെരഞ്ഞെടുക്കപ്പെടില്ല എന്നു ഭയന്ന കെമ്പ് ജോണ്‍ മോര്‍വ്വോ എന്ന് അകപടനാമത്തിലാണ് മത്സരത്തില്‍ പങ്കെടുത്തത്.
മധ്യകാലഘട്ടത്തില്‍, മെല്‍റോസ് ആബി പണിത പ്രസിദ്ധനായ മേസ്തരി ആയിരുന്നു മോര്‍വ്വോ.
കഷ്ടമെന്നു പറയട്ടെ , സ്കോട്ട് മോണു മെന്റ് പൂര്‍ത്തിയായിക്കാണുവാനുള്ള ഭാഗ്യം കെമ്പിനുണ്ടായില്ല. അതിനു മുന്‍പ് 1844 മാര്‍ച്ച് 6 നു ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം മുങ്ങി മരിച്ചു.
വടക്കന്‍ പറവൂരിലെ മാടപ്പനപ്പറമ്പ് കേസരി ബാലകൃഷ്ണപിള്ളയാണ് തകഴി,ദേവ്,ബഷീര്‍ ,വര്‍ക്കി,റാഫി തുടങ്ങിയ പു.(രോഗമന)സാ(ഹിത്യ)ക്കാരെ കൊണ്ടു, വിണ്ണും പെണ്ണും നോക്കിയിരുന്ന മലയാളസാഹിത്യത്തെ, മണ്ണു നോക്കിയും (തകഴിയുടെ രണ്ടിടങ്ങഴി) പുണ്ണു (ബഷീറിന്‍റെ ശബ്ദങ്ങള്‍,ആണ്‍ വേസ്യ, വര്‍ക്കിയുടെ റ്റ്യൂഷന്‍) നോക്കിയും ആക്കി മാറ്റിയത്. തിരുവനന്തപുരം പുളിമൂട്ടിലെ കേസരി സ്മാരകം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ടു. പറവൂരിലെ മാടവനപറമ്പില്‍ പോയിട്ടില്ല.അവിടെ കേസരിയുടെ പ്രതിമ കാണാന്‍ വഴിയില്ല.
കേസരിയുടെ തനിപ്പകര്‍പ്പായിരുന്നു ഇംഗളണ്ടിലെ ചെലിസായിലേക്കു കുടിയേറിയ, സ്കോട്ട്ലണ്ടില്‍ ജനിച്ച, നിരൂപകനും ഗദ്യകാരനും ചരിത്രകാരനും മറ്റും ആയിരുന്ന ചെല്‍സിയായിലെ ജ്ഞാനി,താപസന്‍,ഗുരുഭൂതന്‍ തോമസ് കാര്‍ലൈല്‍ ( 1795-1881). ടെനിസണ്‍,ഡിക്കന്‍സ്,ബ്രൗണിംഗ് എന്നിവര്‍ സ്ഥിരം അവിടെ സന്ദര്‍ശകരായിരുന്നു, മരണാനന്തരം കാര്‍ല്‍ലൈന്‍റെ എഴുത്തു മേശ ഓസ്കാര്‍ വൈല്‍ഡ് സ്വന്തമാക്കി.
സ്കോട്ട്ലണ്ടിലെ ഒരു കല്ലാശാരിയുടെ ഒന്‍പതാമത്തെ മകനായി കാര്‍ ലൈല്‍ ജനിച്ചു. കാല്‍വിനിസ്റ്റായിരുന്ന പിതാവിനു മകനെ പുരോഹിതനാക്കണമെന്നായിരുന്നു ആഗ്രഹം.കണക്കില്‍ മിടുക്കനായ കാര്‍ലൈല്‍ ആദ്യം അദ്ധ്യാപനത്തിനു പോയി. പിന്നെ നിയമം പഠിച്ചു.അവസാനം സാഹിത്യകാരനായി മാറി. എഡിന്‍ബറോ വിജ്ഞാനകോശ നിര്‍മ്മിതിയില്‍ ഗണ്യമായ പങ്കു വഹിച്ചു. ഗെയ്ഥെയുടെ കൃതികള്‍ മൊഴിമാറ്റം നടത്തി. ആദ്യകൃതി ലണ്ടന്‍ മാഗസിനില്‍ വന്ന തുടരന്‍ - The Life of Friedrich Schiller-1825. 1826-ല് Jane Bailie Welsh -നെ വിവാഹം കഴിച്ചു. പട്ടിണിയായിരുന്നു മിക്ക ദിവസവും. നൈരാശ്യവും ഉദരരോഗവും വിഷമിപ്പിച്ചു.
വായ്മൊഴിവഴക്കവും ബൈബിള്‍ വാക്യബഹുലവുമായ ശൈലിക്കുടമ. മൂന്നു വാള്യമുള്ള The French Revolution വഴി ശ്രദ്ധേയനായി.സാമൂഹ്യപരിഷ്കരണം നടപ്പാക്കാത്ത പക്ഷം ഇംഗ്ലണ്ടില്‍ ഫ്രാന്‍സ് ആവര്‍ത്തിക്കും എന്നു കാര്‍ ലൈല്‍ തുറന്നെഴുതി.1841 -ല്‍ On Heroes and Hero Worship പുറത്തു വന്നു.ചിലര്‍ ജന്മനാ മഹാന്മാരും ലീഡറന്മാരുമായി ജനിക്കുന്നു എന്നും മറ്റുള്ളവര്‍ അവരെ പിന്തുടരണം എന്നും അദ്ദേഹം വാദിച്ചു. സുഖത്തിനേക്കാള്‍ ,കടമയ്ക്കു പ്രാധാന്യം കൊടുക്കണം എന്ന പക്ഷക്കാരനായിരുന്നു കാര്‍ലൈല്‍
1865 -ല്‍ എഡിന്‍ബറോ യൂണിവേര്‍സിറ്റി ലോര്‍ഡ് റക്ടര്‍ എന്ന പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചു. Remniscenes and Letters 1967 ആത്മകഥയാണെന്നു പറയാം. ദമ്പതികള്‍ പരസ്പരം അയച്ച കത്തുകള്‍ പുസ്തകമാക്കിയതും ( 7 വാല്യം) പ്രസിദ്ധം. ചെല്‍സിയായില്‍ നദിക്കരയിലുള്ള ഭവനം ഇന്നു സ്മാരകമെന്ന നിലയില്‍ ആയിരക്കണക്കിനാള്‌ക്കാരെ ആകര്‍ഷിക്കുന സരസ്വതിക്ഷേത്രമാന്. മുന്‍ വശത്തെ പൂന്തോട്ടത്തില്‍ നീണ്ട താടിയുമായി ആ ജ്ഞാനി ആരാധകരെ സ്വീകരിക്കുന്നു. നമ്മുടെ മാടവനപ്പറമ്പിലെ കേസരിയുടെ ഒരു പ്രതിമ എന്നെങ്കിലും എവിടെയെങ്കിലും ഉയരുമോ?
"> എന്റെ ആരാദ്ധ്യ പുരുഷന്‍
ബ്രിട്ടനിലെ NHS (നാഷണള്‍ ഹെല്‍ത്ത് സര്‍വ്വീസ്സസ്) നോടു താരതമ്യപ്പെടുത്താവുന്നതെങ്കിലും ഒരു പരിപാടി ഇന്ത്യമഹാരാജ്യത്തോ, പത്തുകൊല്ലംകൂടുമ്പോള്‍ പലതവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുള്ള കേരളത്തിലോ,നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
2008 ല് NHS ഷഷ്ഠ്യപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ രണ്ടുമാസം യൂ.കെ യില്‍ കഴിയാനും അതിന്റെ സേവനം സ്വീകരിക്കാനും എനിക്കു കഴിഞ്ഞു.പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ഞ്ഞാനേറ്റവും ആരാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നുബ്രിട്ടനിലെ ആറ്റ്ലിയുടെ ലേബര്‍ മന്ത്രി സഭയിലെ ആരോഗ്യമന്ത്രിന്‍ Nye എന്നു വിളിക്കപ്പെട്ടിരുന്ന അന്യൂറിന്‍ ബീവാന്‍.
രണ്ടുമാസം നീണ്ടു നിന്ന എന്റെ യൂ.കെ പര്യടനം (പുരുഷാന്തരങ്ങളിലൂടെ ഉള്ള ഒരോട്ടപ്രദിക്ഷണം) ധന്യമായതു തന്നെ വെയില്‍സ് തലസ്ഥനമായ കാര്‍ഡിഫില്‍ എത്തി നഗരമധ്യത്തില്‍ നിലകൊള്ളുന്ന അന്യൂരിന്‍ ബീവാന്റെ പ്രതിമക്കരുകില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കയും സമീപത്തു നിന്നും ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ഭാര്യ ശാന്തയും NHS ല് സേവനം അനുഷ്ടിക്കുന്ന മക്കളും മരുമക്കളും കൂട്ടിനുണ്ടായിരുന്നു.
ഭരണാധികാരികള്‍ എന്ന നിലയില്‍ നെഹ്രു, ഇന്ദിര,ഈ.എം.എസ്സ്, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അറ്റ്ചുതമേനോന്‍,ഒരു ലക്ഷം കുടുംബങ്ങള്‍ക്കു കിടപ്പാടം പണിയിച്ചു കൊടുത്ത എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കു കോടുക്കുന്നതിലും കൂടുതല്‍ ആദരവ് ഞാന്‍ അന്യൂറിനു കൊടുക്കുന്നു.
ബ്രിട്ടനിലെ മുഴുവന്‍ ജനതയ്ക്കും, എന്നെപ്പോലുള്ള സന്ദര്‍ശകര്‍ക്കു പോലും, സൗജന്യമായി ചികില്‍സ നല്‍കുന്ന പരിപാടി അന്യൂറിന്റെ നിഴ്ചയ ധാര്‍ഷ്ത്ത്യം കൊണ്ടുമാത്രമാണ് നടപ്പിലാക്കപ്പെട്ടത്.
ചര്‍ച്ച്ലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എതിര്‍ത്തു. ഡോക്റ്റരന്മാരും ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനും എതിര്‍ത്തു. അന്യൂറിന്‍ തോറ്റു കൊടുത്തില്ല.എതിര്‍ത്ത പ്രതിപക്ഷത്തെ കീടങ്ങളിലുമ്മ് താണവര്‍ എന്നാക്ഷേപിക്കാനും Nye മടിച്ചില്ല. അപാകതകള്‍ കാണും, പരാതികള്‍ കാണും ഇന്നും ബ്രിട്ടനില്‍ എടുത്തു പറയട്ടെ, ബ്രിട്ടനില്‍ മാത്രം സര്‍വ്വര്‍ക്കും സൗജന്യ ചികില്‍സ.
മുതലാളിത്ത രാജ്യത്തെ സോഷ്യലിസ്റ്റ് തുരുത്ത് സമഗ്രവും സാര്‍വ്വത്രികവും സൗജന്യവുമായ ചികില്‍സ ഏവര്‍ക്കും. വരുമാന്ത്തിനനുസ്രുതമായി എല്ലവരില്‍ നിന്നും നികുതി പിരിച്ച് വരുമാനം നോക്കാതെ എല്ലാവര്‍ക്കും സൗജന്യ ചികിസ നല്‍കുന്നു.
ഈന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന ഡോ.രാജകുമാരി അമൃത കൗറിനോ കേരളത്തിലെ ആദ്യ ആരോഗ്യമന്ത്രിയായിരൂന , മന്ത്രിയായി മുന്‍ പരിചയം ഉണ്ടായിരുന്ന ഡോ. ഏ. ആര്‍ മേനോനോ ഇത്തരം ഒരാശയം തോന്നിയില്ല. മറ്റുള്ള വെറും രാഷ്ട്രീയ ഭിക്ഷാം ദേഹികളെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. എല്ലാവരും കമ്മീഷന്‍ ഏജന്റുകള്‍. വൈക്കം വി.മാധവന്‍ ഒഴികെ
ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ് വാട്ട് റോഡ്നിര്‍മ്മാണരംഗത്തു പരിഷ്കാരം വരുത്തിയ ജോണ്‍ മക് ആഡം പെന്‍സിലിന്‍ കണ്ടു പിടിച്ച ലക്ഷക്കണക്കിനു മനുഷ ജീവന്‍ രക്ഷിച്ച അലക്സാണ്ടര്‍ ഫ്ലമിംഗ് എക്കാലത്തേയും മികച്ച എഞ്ചിന്നീയര്‍ തോമസ് ടെല്‍ഫോര്‍ഡ് മക്കിന്റോഷ് എന്ന വാട്ടര്‍പ്രൂഫ് വസ്തു സൃഷ്ടിച്ച ചാള്‍സ് മക്കിന്റോഷ് ന്യൂമാറ്റിക് ടയര്‍ കണ്ടു പിടിച്ച ജോണ്‍ ഡണ്‍ലപ് ടെലിവിഷന്‍ കണ്ടുപിടിച്ച ജയിംസ് ബയിര്‍ഡ്
റാഡാര്‍ കണ്ടെത്തി രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകഷികളെ വിജയിപ്പിച്ച റോബര്‍ട്ട് വാട്സണ്‍ വാട്ട് (ജയിംസ് വാട്ടിന്റെ പിന്‌ഗാമികളില്‍ ഒരാള്‍) എന്നിവരെല്ലാം സ്കോട്ട്‌ലണ്ടിന്റെ സന്തതികളാണ്.
1966-ല് ഒരു സംഘം സ്കോട്ടിഷ് ശാസ്ത്രജ്ഞരാണ് എഡിന്‍ബ്ബറോയിലെ റോസ്ലിന്‍ ഇന്‍സ്ടിട്യൂട്ടില്‍ വച്ച ഡോളി എന്ന ചെമ്മരി ആട്ടിന്‌കുട്ടിയെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്. ലൈംഗീക ബന്ദ്ധം കൂടാതെയും ശരീര കോശങ്ങളില്‍ നിന്നും സന്തതികളെ സൃഷ്ടിക്കാം എന്നു കടുപിടിച്ചതും സ്കോട്ടീഷ്കാര്‍ തന്നെ.
എന്നാല്‍ ,ഇതൊന്നുമല്ല എന്നെ സ്കോട്ലണ്ട് ആകാര്‍ഹിക്കാന്‍ കാരണം. തിരുവിതാംകൂറില്‍ ആധുനിക വൈദ്യവും ശസ്ത്രക്രിയയും പ്രചരിപ്പിച്ച ഹിമാലയ പര്‍വ്വതാരോഹകനും കൂടിയായയിരുന്ന ക്രിസ്ത്യന്‍ മിഷ്യണറി ഡോക്ടര്‍ ടി/എച്ച്.സോമര്‍വെല്ലിന്റെ ജന്മനാടായ ലേക്സിറ്റി ഉള്‍പ്പെടുന്ന് അരാജ്യം എന്നതാണോ കാരണം? അതും ഒരു കാരണം എന്നു പറയാം
ലണ്ടന്‍ നോട്ട്ബുക് (ഡി.സി.ബുക്സ് 1970) എഴുതിയ എസ്.കെ പൊറ്റക്കാട് ഇംഗ്ലണ്ട് സന്ദര്‍ശനം പ്രധാനമായും ഷേക്സ്പീയര്‍ നാടായ സ്ട്രാറ്റ്സ്ഫോര്‍ഡ് അപ്പോണ്‍ ആവോണില്‍ ഒതുക്കി.
പൊറ്റക്കാടിന്‍റെ പിന്‍ ഗാമി കാപ്പിരികളുടെ നാട്ടില്‍ എസ്.കെ സഞ്ചരിച്ച അതേ വഴികളില്‍ ഒരിക്കല്‍ കൂടി മാതൃഭൂമി വാരികയ്ക്കും നമുക്കും വേണ്ടി സഞ്ചരിച്ച് നമ്മുടെ സക്കറിയ ഷേക്സ്പീയര്‍ നാടിനു പുറമേ ഡാഫോഡില്‍സ് രചിച്ച വേര്‍ഡ്‌സ്‌വര്‍ത്തിന്റെ തടാകനാട് (ലേക്‌സിറ്റി)-ഡി.സി ബുക്സ് 2007 കൂടി കണ്ടു തൃപ്തിപ്പെട്ടു.
സര്‍ഗ്ഗാത്മക സാഹിത്യകാരന്മാര്‍ കൂടിയായ അവരിരുവരും എഡിന്‍ബറോ സിറ്റിയെ തഴഞ്ഞതെന്ത് എന്നു മനസ്സിലാകുന്നില്ല. ദ് ലിറ്ററേച്ചര്‍ സിറ്റി എന്ന യൂണെസ്കോ ബഹുമതി നേടിയ എഡിന്‍ബറോ ഏതു സാഹിത്യ പ്രേമിയുടേയും തീര്‍ഥാടന കേന്ദ്രമായിരിക്കേണ്ടതാണ്.
രണ്ടു തലമുറകളില്‍ പെട്ട നമ്മുടെ രണ്ടു പ്രമുഖ സഞ്ചാര സാഹിത്യകാരന്മാര്‍ക്ക് എന്തുകൊണ്ട് ഈ പിഴവു സംഭവിച്ചു എന്നു മനസ്സിലാകുന്നില്ല.
കഷ്ടം എന്നു പറയട്ടെ, അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി സന്ദര്‍ശിക്കാനിടയായ കാലിക്കട്ട് സര്‍വ്വകലാസ്ഥാപകന്‍ ,കോയാ സാഹിബ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയെ പരിപോഷിപ്പിച്ചു.
സാഹിബ് എഡിബറോ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ എത്രയോ മുന്‍പേ നമുക്കൊരു മെഡിക്കല്‍ സര്‍വ്വകലാശലായും കിട്ടിയേനെ.
സ്കോട്ട്ലണ്ട് ഇംഗ്ലണ്ടിന്റെ തലസ്ഥാനം ലണ്ടന്‍ വെയില്‍സിന്റെ തലസ്ഥാനം കാര്‍ഡിഫ് അയര്‍ലണ്ട് തലസ്ഥാനം ബല്‍ഫാസ്റ്റ് എന്നിവയേക്കാള്‍ , യൂ .കെ പര്യടനവേളയില്‍ എന്നെ ആകര്‍ഷിച്ചത് സ്ക്കോട്‌ലണ്ട് തലസ്ഥാനമായ എഡിന്‍ബറോ ആണ്. സാക്ഷാല്‍ അക്ഷരനഗരി.ദ ലിറ്ററേച്ചര്‍ സിറ്റി.
ബ്രിട്ടീഷ് ജനതയില്‍ വെറും 10ശതമാന്മാണ് സ്കോട് ജനത. എന്നാല്‍ പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ എഞ്ചിനീയറന്മാര്‍ കണ്ടുപിടുത്തക്കാര്‍ എന്നിവരെ കണക്കിലെടുത്താല്‍ 20 ശതമാനം സ്കോട്ട്‌ലണ്ടില്‍ ജനിച്ചവരാണ്. മെഡിസിന്‍ (മയക്കം നലകല്‍, ആന്റിബയോട്ടിക്) സാന്‍പത്തിക ശാസ്ത്രം സാമൂഹ്യശാസ്ത്രം ജിയോളജി എലക്ട്രോ മാഗ്നറ്റിസം ടയര്‍ ടെക്നോളജി ടെലിഫോണ്‍ ടെലിവിഷന്‍ എന്നിവയിലെല്ലാം നിസ്തുല സംഭാവന നല്‍കിയത് സ്കോട്ടീഷ്‌കാരാണ്. 1583- ല്‍ രൂപം കൊണ്ട എഡിന്‍ബറോ യൂണിവേര്‍സിറ്റി ഏറെ പ്രസിദ്ധം. ലക്ഷക്കണക്കിനു പ്രഗല്‍ഭരെ സൃഷ്ടിച്ചു.
ചാള്‍സ് ഡാര്‍വിനെ പോലുള്ള പ്രഗല്‍ഭരെ സൃഷ്ടിച്ച യൂണിവേര്‍സിറ്റി (ഡാര്‍വിന്റെ ഇരുനൂറാമതു ജന്മവാര്‍ശികം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നു) ലോഗരിതത്തിന്റെ ഉപജ്ഞാതാവ് ജോണ്‍ നേപ്പിയര്‍ ജിയോളജിയുടെ പിതാവ് ജെയിംസ് ഹട്ടന്‍ ഇവരൊക്കെ സ്കോട്ലണ്ടില്‍ ജനിച്ചവരാണ് ഇലക്ട്രോണിക്സ് രംഗത്തെ മാന്ത്രികന്‍ ക്ലര്‍ക് മാക്സ്വെല്‍ ടെലെഫോണിന്റെ ഉപജ്ഞാതാവ് ഗ്രഹാം ബെല്‍ എന്നിവരും സ്കോട്ലണ്ടില്‍ ജനിച്ചു. എഡിന്‍ബറോ മെഡിക്കല്‍ സ്കൂള്‍ അനാട്ടമിസ്റ്റ് വില്ലിയം ഹണ്ടര്‍ മയക്കല്‍ വിദഗ്ധന്‍ ജയിംസ് സിമ്പ്സണ്‍ അണൂനാശിനി കണ്ടു പിടിച്ച ജോസഫ് ലിസ്റ്റര്‍ വനിതാ ഡോക്റ്ററും സ്ത്രീശാക്തീകരണത്തിന്റെ വ്യക്താവുമായിരുന്ന ഡോ. എല്‍സി ഇംഗ്ലസ് എന്നിവരെ വളര്‍ത്തിയെടുത്തു
ബ്രിട്ടനിലെ ശിലാവൃത്തങ്ങള്‍(സ്റ്റോണ്‍ സര്‍ക്കിള്‍സ്) നിയോലിതിക് കാലഘട്ടത്തിലെ കൃഷീവലന്മാര്‍ നിര്‍മ്മിച്ച നിരവധി ശിലാവൃത്തങ്ങള്‍ ബ്രിട്ടനെന്‍പാടും ചിതറിക്കിടക്കുന്നു. മാസ്റ്റര്‍ ബില്‍ഡര്‍ എന്ന ഇബ്സന്‍ നാടകത്തെ ആധാരമാക്കി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആകാശ ഗോപുരം എന്ന ചലച്ചിത്രത്തില്‍ നിങ്ങള്‍ സ്ടോണ്‍ ഹെഡ്‌ജ് എന്ന പുരാതന ശിലാവൃത്തം കണ്ടിരിക്കും.
ബി.സി 3000-2000 കാലഘട്ടത്തില്‍ വ്യതസ്ത ജനസമൂഹങ്ങള്‍ നിര്‍മ്മിച്ചവയാണിവ. ഇന്നു കല്‍ക്കൂനകള്‍ മാത്രമേ ഉള്ളു, എങ്കിലും ഒരു കാലത്ത് അവ ആരാധനാ കേന്ദ്രങ്ങളോ അലങ്കാര വസ്തു മണ്ഡപങ്ങളോ ആയിരുന്നിരിക്കാം. പലതരം നേര്‍ച്ചകള്‍ അവിടെ നടത്തപ്പെട്ടിരിക്കാം.
സൂര്യചന്ദ്രന്മാരുടെ ഭ്രമണത്തെ ആസ്പദമാക്കി ആവണം അവ രൂപകല്‍പ്പന ചെയ്യപ്പെട്ടത് .മരിച്ചവരുടെ സ്മരണയ്ക്കോ ഭരണാധികാരികളെ വാഴ്താനോ ആവണം ഇവ നിര്‍മ്മിക്കപ്പെട്ടത് എന്നു കരുതുന്നവരും ഉണ്ട്. അതാതു പ്രദേശങ്ങളില്‍ ലഭ്യമായ , പ്രകൃതിദത്ത പ്രാദേശിക ശിലകളാലാണ് അവ നിര്‍മ്മിക്കപ്പെട്ടത്. 5 മീറ്റര്‍ നീളവും 5 മെട്രിക് ടണ്‍ ഭാരവും മാറ്റാന്‍ 100 പേരുടെ സഹായവും വേണ്ട കല്ലുകള്‍ ഇവയില്‍ സുലഭം.
മാര്‍ത്താണ്ഡവര്‍മ്മ,ധര്‍മ്മരാജാ തുടങ്ങിയവ രചിച്ച സി.വി രാമന്‍പിള്ളയാണല്ലോ മലയാളത്തില്‍ ചരിത്രാഖ്യായികള്‍ക്കു തുടക്കം കുറിച്ചത്. സ്ക്കോട്ട്ലണ്ടു കാരനായ സര്‍ വാള്‍ട്ടര്‍ സ്കോട്ട് ആണു ലോകത്തില്‍ ചരിത്രാഖ്യായിഖകളുടെ സൃഷ്ടാവ്. അദ്ദേഹത്തിന്റെ ഐവാന്‍ഹോ എന്ന കൃതിയില്‍ നിന്നും പ്രചോദനം കിട്ടിയാണ് സി.വി മാര്‍ത്താണ്ഡ വര്‍മ്മ രചിച്ചത്.
നായന്മാര്‍ക്കു വേണ്ടി നായര്‍ മഹാകാവ്യം രചിച്ച നായര്‍ പ്രമാണി
എന്ന പഴി കേള്‍ക്കേണ്ടി വന്നു സി.വി ക്ക്. എന്നാല്‍ സകലമാന സ്കോട്ടീഷ്‌കാര്‍ക്കും വേണ്ടി, സ്കോട്ടീഷ് ജനതയുടേ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച് അതില്‍ വിജയം വരിച്ച,സ്കോട്ട്ലണ്ടിന്റെ സ്വന്തം നോവലിസ്റ്റ് ആയിരുന്നു വാള്‍ട്ടര്‍ സ്കോട്ട്.
ബ്രേവ് ഹാര്‍ട്ട്
എന്നു വിശേഷിപ്പിക്കപ്പെട്ട
( ഈ പേരില്‍ പ്രസിദ്ധമായ ചലച്ച്ത്രം ഉണ്ട്)
വില്ല്യം വാലേസ്സിനോ,
എട്ടുകാലിയുടെ വല നെയ്യല്‍ കഥയിലൂടെ ലോകപ്രശസ്തി നേടിയ റോബര്‍ട്ട് ബ്രൂസ്സിനോ
( അദ്ദേഹത്തിന്റെ പ്രതിമ എഡിന്‍ബറോ കാസ്സിലില്‍ കാണാം),
വാള്‍ട്ടര്‍ സ്കോട്ടിനോ
അവര്‍ സ്വപ്നം കണ്ട സ്വതന്ത്ര സ്കോട്ട് ലന്‍ഡ് കാണനുള്ള ഭാഗ്യം കിട്ടിയില്ല. എന്നാല്‍ അവരുടെ സ്വപ്നം അടുത്തകാലത്തു പൂവനിഞ്ഞു.അവര്‍ക്കു സ്വന്തം പാര്‍ലമെന്റുണ്ടായി.അതിനു കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് വാള്‍ട്ടര്‍ സ്കോട്ട് തന്റെ ചരിത്ര നോവലുകളിലൂടെ സ്കോട്ടീഷ് ജനതയില്‍ കുത്തി വച്ച രാജ്യഭക്തിയാണെന്നു കാണാം.
സി.വി ക്കു പ്രചോദനം നല്‍കിയ ഐവാന്‍ഹോ ഉള്‍പ്പടെ 27 ചരിത്ര നോവലുകളാണ്(വേവര്‍ലി) സ്കോട്ട് എഴുതിയത്.അമേരിക്കന്‍ സിവില്‍ യുദ്ധത്തിനും കാരണമായതു സ്കോട്ടിന്റെ കൃതികളാണെന്നു മാര്‍ക് ട്വയിന്‍ രേഖപ്പെടുത്തി.
സി .വിക്കു പുറമേ ജൈംസ് ഫെനിമോര്‍ കൂപ്പര്‍,
അലക്സാണ്ഡര്‍ ഡ്യൂമാസ് ,
അലക്സാണ്ഡര്‍ പുഷ്കിന്‍
എന്നിവരും സ്കോട്ടില്‍ നിന്നും പ്രചോദനം നേടി ചരിത്രാഖ്യായികള്‍ രചിച്ചു.
നമ്മുടെ രാമന്‍പിള്ളയ്ക്കു തിരുവനന്തപുരത്തു സ്മാരകമില്ല.
സ്കോട്ടീഷ് രാമന്‍പിള്ളയ്ക്കാകട്ടെ
വേവര്‍ലി പാലവും
പാലത്തിനു സമീപം
സ്കോട്ട് മോണുമെന്റും.
എന്റെ പ്രിയ സുന്ദര നഗരി യൂറോപ്പിലെ അതിമനോഹര നഗരികളിലൊന്നാണ് എഡിന്‍ബറോ. സാഹിത്യലോകത്തിന്റെ പറുദീസ. കണ്ടാലും കണ്ടാലും നടന്നാലും നടന്നാലും മതിവരാത്ത സാക്ഷാല്‍ അക്ഷര നഗരി. സാഹിത്യാദി കലകളെ ഇത്രയധികം പ്രോല്‍സാഹിപ്പിക്കുന്ന നഗരി വേറെ ഇല്ല. എഡിന്‍ബറോ ഫെസ്റ്റിവലുകള്‍ ലോകപ്രസിദ്ധം. നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണനെ നിരവധി തവണ ബഹുമാനിച്ച ഫെസ്റ്റിവല്‍ നഗരി; ഉത്സവനഗരി.
സാഹിത്യസംബന്ദ്ധമായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇവിടുണ്ട്. എഴുത്തുകാരുടെഗ്രൂപ്പുകളുടെ, ലിറ്റരാറി മാഗസിനുകളുടെ തലസ്ഥാനം. സാഹിത്യത്തറവാട്. പ്രസിദ്ധീകരണ വ്യവസായ നഗരി. ഒരു പുസ്തകം ഒരു നഗരി എന്ന പേരില്‍ സ്റ്റീവണ്‍സണിന്റെ ഡോ.ജക്കാള്‍ ആന്‍ഡ് മിസ്റ്റര്‍ ഹൈഡ് എന്ന നോവലിന്റെ ആയിരക്കണക്കിനു കോപ്പികള്‍ 2008 -ലെ ആദ്യമാസങ്ങളില്‍ വായനക്കാര്‍ക്കു സൗജന്യമായി വിതരണം ചെയ്ത സ്കോട്ടീഷ് തലസ്താനം. ഇതെല്ലാമാണ് എന്റെ പ്രിയ നഗരി എഡിന്‍ബറോ.
പഴമയും പുതുമയും ഒപ്പത്തിനൊപ്പം മുഖതോടു
മുഖം നോക്കി ഗര്‍വ്വോടെ നിലകൊള്ളുന്ന ദ്വന്ദസ്വഭാവമുള്ള
പുരാതനഗരിയാണ് എഡിന്‍ബറോ. എഡിന്‍ബറോ കാസിലും ഹോളിറൂഡ് പാലസ്സും അതിനിടയില്‍ വരുന്ന റോയല്‍ mile എന്ന ഒരു mile ദൂരം വരുന്ന സാക്ഷാല്‍ രാജവീഥിയും ചരിത്രകുതൂഹികള്‍ക്കും സഹിത്യവാസനയുള്ളവര്‍ക്കും അതിലൂടെ എത്ര തവണ നടന്നാലും മതി വരില്ല. ഡാനിയ ഡീഫോയുടെ വാക്കുകള്‍ കടമെടുത്താല്‍ ലോകത്തിലെ ഏറ്റവും വളിയ,ഏറ്റവും നീളം കൂടിയ,ഏറ്റവും സുന്ദരമായ, ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്ന വീഥി ആണ് റോയല്‍ മയില്‍ .
നഗരിയുടെ പഴയ ഭാഗത്തിന്റെ മുഖമുദ്ര എഡിന്‍ബറോ കാസ്സില്‍. പുതു നഗരിയുടെ മുഖമുദ്ര വാള്‍ട്ടര്‍ സ്ക്കോട്ടിന്റെ സ്മരണക്കായി ഉയര്‍ത്തപ്പെട്ട സ്ക്കോട്ട് മോണുമെന്റും. ഇവയെത്തമ്മില്‍ ബന്ദ്ധിപ്പിക്കുന്നതാകട്ടെ ,സ്ക്കോട്ടിന്റെ വേവര്‍ലി നോവല്‍ ശ്രേണിയുടെ പേരില്‍ അറിയപ്പെടുന്ന വേവര്‍ലിപ്പാലവും.
ചെറുപ്പത്തില്‍ ഫസ്റ്റ് ഫോമില്‍
ഇപ്പോഴത്തെ ആറാം സ്റ്റാന്‍ഡേര്‍ഡ്)
ആണ് ഇംഗ്‌ളീഷ് പഠിച്ചു തുടങ്ങിയത്.
ഇംഗ്ലണ്ടിന്‍റെ തലസഥാനമായ ലണ്ടനെ അക്കാലം മുതല്‍ നേര്‍സറിപാടുകളിലല്ലാതെ
മറ്റു ചില സന്ദര്‍ഭത്തിലും പാരാമര്‍ശിക്കുന്നതു കേട്ടു തുടങ്ങി.
ടോയിലറ്റില്‍ പോകുന്നതിനും അന്നു നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നു.
ലണ്ടനും ടോയിലറ്റും തമ്മിലെന്തു ബന്ധം എന്നു പലപ്പോഴും അലോചിച്ചിരുന്നു.
ഉത്തരം കിട്ടിയിരുന്നില്ല.
ലോകത്തിനു മഹത്തായ സംഭാവന നല്‍കിയ 175 വ്യക്തികളെക്കുറിച്ചുല്ല
ഒരു പുസ്തകം ബ്രിട്ടനില്‍ വച്ചു വായിക്കാന്‍ ഇടയായി.
തുടര്‍ന്നു കാരണം പിടികിട്ടി.
നിസ്സാരമെന്നു തോന്നാവുന്ന ചില കണ്ടുപിടുത്തങ്ങള്‍
ലോകത്തെ മാറ്റി മറിക്കും.ഗതി മാറ്റും.
ചെറിയ കണ്ടു പിടുത്തം വഴി ലോകത്തിനു
മഹത്തായ സംഭാവന നല്‍കിയ വ്യക്തിയാണ്
ഒന്നാം എലിസബേത് രാജ്ഞിയുടെ കൊട്ടാരത്തിലെ അന്തേവാസി ആയിരുന്ന ജോണ്‍ ഹാരിങ്ങ്‌ടണ്‍(1561-1612).
ബ്രിട്ടനിലെ ബാത് എന്ന സ്ഥലത്തിനു സമീപമുള്ള കെന്‍സ്റ്റണില്‍ ആണു ജനനം.
എഴുത്തുകാരനും പരിഭാഷകനും ആയിരുന്നു.
എലിസബേത് രാജകുമാരിയുടെ വളര്‍ത്തു മകന്‍.
യൂറോപ്യന്‍ രീതിയിലുള്ള ടോയിലറ്റ്(വാട്ടര്‍ ക്ലോസറ്റ്( ഇദ്ദേഹമാണ് കണ്ടു പിടിച്ചത്.
വീടിനുള്ളിലെ വൃത്തിയില്‍ അങ്ങനെയാണ് ആധുനികവല്‍ക്കരണം നടന്നത്.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ ഒരു മുന്നേറ്റം ആയിരുന്നു അത്.
അജാക്സ് എന്ന പേരില്‍ 1589 ല്‍ ഹാരി ടോയിലറ്റ് നിര്‍മ്മിച്ചു.
ആരും സ്വീകരിച്ചില്ല.
അവസാനം എലിസബേത് രാജ്ഞി തനിക്കായി ഒരെണ്ണം പണിയിപ്പിച്ചു.
എന്നിട്ടും സാധാരണ ജനം അതു സ്വീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു.
വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍
വ്യവസായിയക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍,പ്രചരിപ്പിക്കാന്‍
ലണ്ടനില്‍ ഒരു വര്‍ഷം നീണ്ടു നിന്ന
ഒരു വ്യാവസായിക പ്രദര്‍ശനം
( അത്തരത്തില്‍ ലോകത്തില്‍ ആദ്യത്തേത്)
ആരമ്‌ഭിച്ചു.
ലോകത്തിന്റെ നാന ഭാഗങ്ങളില്‍ നിന്നും ജനം ലണ്ടനിലേക്കു
പ്രവഹിച്ചു.
അന്നാണ് പൊതു കക്കൂസ്സുകളുടെ ആവശ്യം മനസ്സിലാകുന്നത്.
ഹാര്‍നിഗ്ടണ്‍ കണ്ടു പിടിച്ച വാട്ടര്‍ ക്ലോസറ്റ്കല്‍ നൂറു കണക്കിന്
ലണ്ടന്‍ നഗരിയില്‍ നിര്‍മ്മിക്കപ്പെട്ടു.
തുടര്‍ന്നു ലോകജനത കക്കൂസ്സുകളെക്കുറിച്ചറിഞ്ഞു.
യൂറോപ്യന്‍ ടോയിലറ്റ് -വാറ്റര്‍ ക്ലോസറ്റ്- ലോകമെങ്ങും പ്രചരിച്ചു.
( നമ്മുടെ പദ്മനാഭപുരം കൊട്ടാരത്തില്‍
കല്ലുകൊണ്ടു നിര്‍മ്മിച്ച ക്ലോസറ്റ് കാണാം.)
1852-1900 കാലത്ത് ലണ്ടനില്‍
മാത്രമേ ടോയിലറ്റുകള്‍ ഉണ്ടായിരുന്നുല്ലു.
ലണ്ടനില്‍ പോയാല്‍ കക്കൂസ്സില്‍ പോകാം.
അതാവണം ടോയിലറ്റില്‍ പോകുന്നതിനു പണ്ട് നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നത്
ലോകജനത മൊത്തം ഹാരിംഗടണനോടു കടപ്പെട്ടിരിക്കുന്നു.
വാട്ടര്‍ ക്ലോസറ്റ് ഇല്ലായിരുന്നുവെങ്ങില്‍
നമ്മുടെ വീടുകളുടെ ഗതി എന്താകുമായിരുന്നു?
തീര്‍ച്ചയായും മഹത്തായ
ഒരു ചെറിയ,എന്നാല്‍ വലിയ കണ്ടുപിടുത്തം
എലിസബേത് രാജ്ഞി സര്‍ സ്ഥാനം നല്‍കി ജോണ്‍ ഹാരിങ്ങ്ടണെ ആദരിച്ചു.
First Public Lavatory of the World
London's first public lavatory was opened in 1852.
It was known as Public Waiting Room.
It was in No 95 Fleet Street.
Started by the Royal Society of Arts
at the instigation of Sir.Samuel merton Peto,
who built Nelson's Column,and Sir Henry Cole, who among other
distinctions,produced first Christmas cards.
Admission costed twopence,prohibitive sum in those days.
"Spending a penny" was not sufficient until 1855 when first
Municipal lavatory opened outside the Royal exchange.
കഷ്ടം: നമുക്ക് ഇത്തരം ഒരു ചെറിയ കണ്ടുപിടുത്തം
പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
Sunday, 8 February 2009
Dr.Kanam near St.Paul's Cathedral (April 2008)
Santha Sankar & Dr.Kanam in Canary Wharf March 2008
ലണ്ടന്‍ സിറ്റി ഇംഗ്‌ളണ്ട് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ലണ്ടന്‍ നഗരിയാവും. വ്യാപാരകേന്ദ്രം എന്ന നിലയില്‍ ലോകമെങ്ങും അറിയപ്പെടുന്ന ലണ്ടന്‍ നേര്‌സറിപ്പാട്ടുകള്‍ വഴി ബാല്യത്തില്‍ തന്നെ മലയാളി മനസ്സില്‍ ചേക്കേറുന്നു. (വണ്‍ സ്റ്റെപ് അപ്,വണ്‍ സ്റ്റെപ് ഡൗണ്‍..... പുസ്സി കാറ്റ്,പുസ്സി കാറ്റ്..... ലണ്ടന്‍ സിറ്റി ഇസ് ഫോലിംഗ്..... തുടങ്ങിയവ)
ലോകത്തിനു ബാങ്കിംഗ് സംവിധാനം നല്‍കിയതും സ്റ്റോക് എക്സ്ചേഞ്ച് നല്‍കിയതും ഈ നഗരി. ഇന്‍ഷുറന്‍സ് സംവിധാനം നല്‍കിയതും മറ്റാരുമല്ല. പാര്‍ല മെന്റ് സംവിധാനവും ഇവിടെ തുടങ്ങി. നിരവധി ചരിത്ര സ്‌മാരകങ്ങള്‍ ഇവിടുണ്ട്.
ഏറ്റവും നല്ല തീയേറ്റര്‍ ലണ്ടനിലാണ്. നിരവധി മ്യൂസിയങ്ങളും ഒപ്പറാ ഹൗസുകളും ഈ നഗരിയില്‍ ഉണ്ട്. കടലിനടിയിലൂടെ പാരീസിലേക്കും തേംസ് നദിക്കടിയിലൂടെ ഡോഗ്‌സ് ലാണ്ടിലേക്കും റെയില്‍പ്പാതയും തേംസ് നദിക്കടിയിലൂടെ ടണല്‍ റോഡും നിര്‍മ്മിച്ചവരാണ് ബ്രിട്ടീഷ് എഞ്ചിനീയറന്മാര്‍. ഭൂമിക്കടിയിലൂടെ ദ റ്റ്യൂബ് ല്‍ എന്നറിയപ്പെടുന്ന റയില്‍പാത അവരാണ് ആദ്യം നിര്‍മ്മിച്ചത്. അമേരിക്കയെ തോല്‍പ്പിക്കുന്ന അംബരചുംബികള്‍ ഇപ്പോല്‍ ഡോഗ്‌സ്ലാണ്ടിലെ കാനറി വാര്‍ഫിലുണ്ട്.
അടുത്ത കാലം വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ് ചക്രം ഇംഗ്ലണ്ടിലെ ലണ്ടന്‍ ഐ ആയിരുന്നു. (ഇപ്പോള്‍ ചൈനയിലേയ്ം സിംഗപ്പൂറിലേയും ചക്രങ്ങള്‍ മാറി മാറി ഒന്നും രണ്ടും ആയി നില കൊള്ളുന്നതിനാല്‍ ഈ ചക്രം മൂന്നം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു) ലോകത്തിലെ ഏറ്റവും വലിയ കുംഭഗോപുരം (ഡോം) ഏറ്റവും പൊക്കം കൂടിയ പള്ളി എന്നിവയും ലണ്ടനിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി 200 - ല്‌പ്പരം ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ ലണ്ടനില്‍ ഷൂട്ട് ചെയ്യപ്പെട്ടു. (ചീനി കം,അസ്കര്‍, ഭാഗ്‌ബന്‍, ദില്വാലേ ...)
ചട്നി മേരി,ക്വയിലോന്‍,ആമയ, വീരസ്വാമി (ഇവിടെ നിന്നാണ് ഗാന്ധിജി ആഹാരം കഴിച്ചിരുന്നത്) തുടങ്ങി നിരവധി ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ ലണ്ടനിലുണ്ട്.
ബ്രിട്ടീഷ് സംഭാവനകള്‍ ലോകത്തിന് ഇംഗ്ലീഷ് എന്ന പൊതുഭാഷ നല്‍കിയത് ബ്രിട്ടീഷ്‌കാരാണ്. ഹാരോള്‍ഡ് രാജാവിനെ കുന്തത്താല്‍ കണ്ണില്‍ കുത്തി കൊന്ന് ഇംഗ്ലണ്ട് പിടിച്ചടക്കിയ വിജിഗീഷുവായ നോര്‍മന്‍ രാജാവ് വില്ല്യം ഫ്രഞ്ചു ഭാഷയെ സന്നിവേശിപ്പിച്ച് പഴഞ്ചന്‍ നാട്ടുഭാഷയെ ലോകോത്തര ഭാഷയാക്കി.
കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ഈ യുഗത്തില്‍ അഗ്ഗോളഗ്രാമത്തിന് ഒരു പൊതുഭാഷ ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഗതി? ഭൂമി അളന്നു തിരിച്ചതും കരം ചുമത്തിത്തുടങ്ങിയതും ബ്രിട്ടീഷ്‌കാരാണ്.
പൊതുനിയമം കൊണ്ടുവന്നതും അവര്‍ തന്നെ. പോപ്പിനോടു പിനങ്ങി പ്രോട്ടസ്റ്റന്റു മതം ആവിഷ്കരിച്ചതും അവര്‍. കൊച്ചു കേരളത്തില്‍ പള്ളികളും അതോടൊപ്പം പള്ളിക്കൂടങ്ങളും തുടങ്ങിയതും അവര്‍. തേയില-റബ്ബര്‍ തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചതും കൊച്ചിത്തുറമുഖം നിര്‍മ്മിച്ചതും ബ്രിട്ടീഷ്‌കാര്‍.
കോട്ടയം ജില്ലയില്‍ 130 വര്‍ഷം മുന്‍പ് നിരവധി പ്രൈമറിസ്കൂളുകള്‍ അവര്‍ സ്ഥാപിച്ചു. ആര്‍തര്‍ എഫ്.പെയ്ന്റര്‍ എന്ന മിഷണറി ആണതിനു മുന്‌കൈ എടുത്തത്. പാന്‍പാടിയിലും കങ്ങഴയിലും ആനിക്കാടും പൊന്‍കുന്നത്തും മുണ്ടക്കയത്തും സി.എം.എസ്സ് സ്കൂളുകള്‍ അങ്ങിനെ ജന്മമെടുത്തു.
കെട്ടിടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍ പെയ്ന്റര്‍ നാട്ടിലേക്കു മടങ്ങി വെസ്റ്റ് മിന്‍സ്റ്റര്‍ ദേവാലയത്തില്‍ സ്തോത്രക്കാശ്ച നടത്തി അതില്‍ നിന്നുള്ള പണം കൊണ്ടുവന്നാണ് നമ്മെ പഠിപ്പിക്കാന്‍ സ്കൂളുകള്‍ പണിതത്
ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതും നിയമസഭകള്‍ തുടങ്ങിയതും ബ്രിട്ടനില്‍. ആധുനിക ചികിസയും ശസ്ത്രക്രിയയും നല്‍കിയതും ഡോ.സോമര്‍വെല്ലിനെ പോലുള്ള ബ്രിട്ടീഷ്‌കാര്‍ നമ്മില്‍ ഒത്തൊരുമയും സ്വാതന്ത്ര്യ ബോധവും ജനിപ്പിച്ചതും അവര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്താപിച്ചതും ഒരു ബ്രിട്ടീഷ്‌കാരനായ ഏ.ഓ ഹ്യൂം ആനിബസന്റിനേയും നാം മറന്നു കൂടാ. നമ്മുടെ ഗാന്ധിയും നെഹ്രുവും പഠിച്ചതും ഇംഗ്ലണ്ടില്‍
ആംഗലേയ സാമ്രാജ്യത്തിലൂടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായിക വായിച്ചിട്ടില്ലാത്ത
മലയാളി മലയാളി എന്ന പേരിനര്‍ഹനല്ല.
അതിന്റെ കര്‍ത്താവ്വ് സി.വി.രാമന്‍പിള്ള(1858-1922) യുടെ
നൂറ്റി അന്‍പതാം ജന്മശതാബ്ദി
ആഘോഷിച്ച 2008 ല്
ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് യാദൃശ്ചികം ആയിരുന്നു.
ബ്രിട്ടന്‍ എന്നു പറയുന്‍പോല്‍ അതില്‍
ഇംഗ്ലണ്ട്, സ്കോട്ലാന്റ് വെയില്‍സ് എന്നിവ പെടും.
അയര്‍ലണ്ടും ചേര്‍ന്നാല്‍ യൂണൈറ്റഡ് കിംഗ്ഡം
അഥവാ യൂ.കെ.
ബ്രിട്ടനിലെ രണ്ടുമാസത്തെ വാസം
പുരുഷാന്തരങ്ങളിലൂടെ ഒരു മിന്നല്‍ പര്യടനം
ആയിരുന്നു.
ചരിത്രത്തിനും
ചരിത്രസ്മാരകങ്ങള്‍ക്കും
കലാ-സാഹിത്യങ്ങള്‍ക്കും എഴുത്തുകാര്‍ക്കും
കലാകാരന്മാര്‍ക്കും
വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് ഇംഗ്ലീഷ്‌കാര്‍.
ശിലായുഗത്ത്ലെന്നോ നിര്‍മ്മിക്കപ്പെട്ട സ്റ്റോണ്‍ ഹെഡ്‌ജു മുതല്‍
അത്യാധുനിക മില്യനിയം നഗരിയായ
ഡോഗ്‌സ്‌ലാണ്ടിലെ കാനറി വാര്‍ഫു വരെയുള്ള
ഒരോ പ്രദേശത്തിനും ഒരോ ചതുരശ്ര അടിക്കും
(ബ്രിട്ടനില്‍ ഇന്നും അടി ഇഞ്ച് തുടങ്ങിയ
ബ്രിട്ടീഷ് അളുവകളാണ് നടപ്പിലുള്ളത്)
നൂറുകണക്കിനു കഥകളാണ്‍` പറയാനുള്ളത്.
ചോരയുടെ കഥകള്‍
തട്ടിപ്പുകളുടെ കഥകള്‍
കൊള്ളകളുടെ, കൊലയുടെ , പിടിച്ചുപറികളുടെ കഥകള്‍ ബലാല്‍സംഗങ്ങളുടെ കഥകള്‍
വികസനത്തിന്റേയും വ്യവസ്സയവല്‍ക്കരണത്തിന്റേയും കഥകള്‍
കണ്ടുപിടുത്തങ്ങളുടെ കഥകള്‍
നാവികസഞ്ചാരങ്ങളുടെ , പര്യവേഷണങ്ങളുടെ കഥകള്‍
എന്നിങ്ങനെ....
ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ആയിരുന്നു ബ്രിട്ടന്‍.
സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം.
കരയില്‍ നാലിലൊന്നും
നാലിലൊന്നു ജനതയും
ബ്രിട്റ്റന്റെ അധീനതയിലായിരുന്നു,
സമുദ്രങ്ങളെല്ലാം അവരുടെ കീഴിലായിരുന്നു
വാസ്തു വൈഭവത്തെ മുന്‍ നിര്‍ത്തി,
എഡിന്‍ബറോ വടക്കന്‍ ആതന്‍സ്
എന്നാണറിയപ്പെടുന്നത്. ഡബ്ലിയു.എച്.പ്ലേഫെയലിന്റേതാണ് എഡിന്‍ബറോ വാസ്തുവിദ്യകളേറെയും.
ഡേവിഡ് വിക്കിയുടെ വാക്കുകള്‍ കടമെടുത്താല്‍,
എഡിന്‍ബറോ നമ്മുടെ പഴയ കൊല്ലം പോലെയാണ്:
കണ്ടവന് പിന്നെ വീടും വേണ്ട; കുടിയും വേണ്ട.
യൂറോപ്പിന്‍റെ സൗന്ദര്യം പിഴിഞ്ഞെടുത്തു
ദൈവം സൃഷ്ടിച്ച നയന്മനോഹര നഗരി.
പ്രേഗിന്‍റേ യും സാലിസ്ബര്‍ഗിന്‍റേ യും
സൗന്ദര്യം ഇവിടുണ്ട്.
സാഹിതീയ നഗരി എന്ന് 2004- ല്‍ യൂണെസ്കോ അംഗീകാരം നല്‍കിയ പ്രാചീന നഗരിയാണ് സ്കോട്ലണ്ട് തലസ്ഥാനമായ എഡിന്‍ബറോ. href="http://www.walterscott.lib.ed.ac.uk/etexts/index.html">സര്‍ വാള്‍ട്ടര്‍ സ്കോട്, എഡിന്‍ബറൊ നഗരത്തിന്‍റേയും നഗരവാസികളുടേയും ദ്വന്ദ്വഭാവം ആധാരമാക്കി ഡോ.ജക്കാളും മിസ്റ്റര്‍ ഹൈഡും (ബോബനും മോളിയുടെ പിതാവ് ടോംസ് രുദ്രനും ഭദ്രനും എന്ന പേരില്‍ 50 വര്‍ഷം മുന്‍പ് ഇക്കഥ ചിത്രകഥയായി വരച്ചത് ഓര്‍മ്മിക്കുന്നു) രചിച്ച ആര്‍.എല്‍ സ്റ്റീവന്‍സണ്‍
കവിയും നാടകരചയിതാവും ആയ ബുക്കാനന്‍ കവി റോബര്‍ട് ഫെര്‍ഗൂസണ്‍, കുറ്റാന്വേഷണ നോവലുകളുടെ തമ്പുരാനും ഡോക്ടരുമായിരുന്ന ആര്‍തര്‍ കോനോന്‍ഡോയില്‍ പെണ്ണെഴുത്തുകാരി മേരി ബ്രണ്ടന്‍, ആര്‍ച്ചിബാള്‍ഡ് കോണ്‍സ്റ്റബില്‍ എന്ന ആദ്യകാല പ്രസാധകന്‍ റോട്ടറി പ്രസ്സ് കണ്ടു പിടിച്ച തോമസ് നെല്‍സണ്‍ ഇവരെല്ലാം എഡിന്‍ബറൊയില്‍ ജനിച്ചു ജീവിച്ചു മരിച്ചവരാണ്
വനിതാ നോവലിസ്റ്റ് മൂറിയല്‍ സ്പാര്‍ക് സ്കോട്ടിഷ് ജയിന്‍ ഓസ്റ്റിന്‍ സൂസന്‍ ഫെറിയര്‍ വനിതാ നോവലിസ്റ്റുകള്‍ യൂജീന്‍ ഫ്രേസരും ആനീ സ്വാനും സ്കോട്ടേഷ് ചാള്‍സ് ലാമ്പ് ഡോ.ജോണ്‍ ബ്രൗണ്‍ എഴുത്തുകാരി നയോമി മിച്ചിസണ്‍ കുട്ടികളുടെ നോവലിസ്റ്റ് കെന്നല്‍ ഗ്രഹാം കുടുംബാസൂത്രണപ്രവര്‍ത്തകയും എഴുത്തുകാരിയും ആയിരുന്ന മേരി സ്റ്റോപ്സ് കവിയും നോവലിസ്റ്റും നിരൂപകനുമായിരുന്ന ഗോദ്സിര്‍ സ്മിത് വനിതാ നോവല്‍സ്റ്റ് ജോവാന്‍ ലിംഗാര്‍ഡ് അഡ്വഞ്ചര്‍ നോവലുകളുടെ കര്‍ത്താവ് ബലന്‍റയിന്‍ തോമസ് കാര്‍ലൈല്‍ ഭാര്യ ജയിന്‍ കാര്‍ലൈല്‍ ഷെര്‍ലോക് ഹോമിന്‍റെ സൃഷ്ടിക്കു മാതൃകയായിരുന്ന ഡോ. ജോസഫ് ബല്‍ വനിതാ നോവലിസ്റ്റ് ഡൊറോത്തി ഡ്യുണറ്റ് നോവലിസ്റ്റും വാള്‍ട്ടര്‍ സ്കോട്ടിന്‍റെ മരുമകനും ജീവചരിത്രകാരനും ആയിരുന്ന ജി.ജി.ലോഖാര്‍ട്ട് നോവലിസ്റ്റ് എസ്.ആര്‍ ക്രോക്കേ തുടങ്ങി നൂറു കണക്കിനു സാഹിത്യകാര്‍ക്കു ജന്മം കൊടുത്ത അക്ഷര നഗരിയാണ് എഡിന്‍ബറോ. ഒപ്പം ഹാരിപോര്‍ട്ടര്‍ കൃതികളുടെ സൃഷ്ടാവ് ജെ.കെ.റോളിംഗിനെ പോറ്റി വളര്‍ത്തുന്ന നാട്. പുറമേ ഫെസ്റ്റിവലുകളുടെ കേളീരംഗം കൂടിയാണ് ഈ സുന്ദരനഗരി