ലണ്ടന്‍ സിറ്റി
ഇംഗ്‌ളണ്ട് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക
ലണ്ടന്‍ നഗരിയാവും.
വ്യാപാരകേന്ദ്രം എന്ന നിലയില്‍
ലോകമെങ്ങും അറിയപ്പെടുന്ന ലണ്ടന്‍
നേര്‌സറിപ്പാട്ടുകള്‍ വഴി ബാല്യത്തില്‍ തന്നെ മലയാളി മനസ്സില്‍ ചേക്കേറുന്നു.
(വണ്‍ സ്റ്റെപ് അപ്,വണ്‍ സ്റ്റെപ് ഡൗണ്‍.....
പുസ്സി കാറ്റ്,പുസ്സി കാറ്റ്.....
ലണ്ടന്‍ സിറ്റി ഇസ് ഫോലിംഗ്.....
തുടങ്ങിയവ)
ലോകത്തിനു ബാങ്കിംഗ് സംവിധാനം നല്‍കിയതും
സ്റ്റോക് എക്സ്ചേഞ്ച് നല്‍കിയതും ഈ നഗരി.
ഇന്‍ഷുറന്‍സ് സംവിധാനം നല്‍കിയതും മറ്റാരുമല്ല.
പാര്‍ല മെന്റ് സംവിധാനവും ഇവിടെ തുടങ്ങി.
നിരവധി ചരിത്ര സ്‌മാരകങ്ങള്‍ ഇവിടുണ്ട്.
ഏറ്റവും നല്ല തീയേറ്റര്‍ ലണ്ടനിലാണ്.
നിരവധി മ്യൂസിയങ്ങളും ഒപ്പറാ ഹൗസുകളും ഈ നഗരിയില്‍ ഉണ്ട്.
കടലിനടിയിലൂടെ പാരീസിലേക്കും
തേംസ് നദിക്കടിയിലൂടെ ഡോഗ്‌സ് ലാണ്ടിലേക്കും റെയില്‍പ്പാതയും
തേംസ് നദിക്കടിയിലൂടെ ടണല്‍ റോഡും നിര്‍മ്മിച്ചവരാണ്
ബ്രിട്ടീഷ് എഞ്ചിനീയറന്മാര്‍.
ഭൂമിക്കടിയിലൂടെ ദ റ്റ്യൂബ് ല്‍ എന്നറിയപ്പെടുന്ന റയില്‍പാത അവരാണ് ആദ്യം നിര്‍മ്മിച്ചത്.
അമേരിക്കയെ തോല്‍പ്പിക്കുന്ന അംബരചുംബികള്‍ ഇപ്പോല്‍
ഡോഗ്‌സ്ലാണ്ടിലെ കാനറി വാര്‍ഫിലുണ്ട്.
അടുത്ത കാലം വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ് ചക്രം
ഇംഗ്ലണ്ടിലെ ലണ്ടന്‍ ഐ ആയിരുന്നു.
(ഇപ്പോള്‍ ചൈനയിലേയ്ം സിംഗപ്പൂറിലേയും ചക്രങ്ങള്‍ മാറി മാറി
ഒന്നും രണ്ടും ആയി നില കൊള്ളുന്നതിനാല്‍
ഈ ചക്രം മൂന്നം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു)
ലോകത്തിലെ ഏറ്റവും വലിയ കുംഭഗോപുരം (ഡോം)
ഏറ്റവും പൊക്കം കൂടിയ പള്ളി
എന്നിവയും ലണ്ടനിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി
200 - ല്‌പ്പരം ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍
ലണ്ടനില്‍ ഷൂട്ട് ചെയ്യപ്പെട്ടു.
(ചീനി കം,അസ്കര്‍, ഭാഗ്‌ബന്‍, ദില്വാലേ ...)
ചട്നി മേരി,ക്വയിലോന്‍,ആമയ,
വീരസ്വാമി (ഇവിടെ നിന്നാണ് ഗാന്ധിജി ആഹാരം കഴിച്ചിരുന്നത്)
തുടങ്ങി നിരവധി ഇന്ത്യന്‍ ഭക്ഷണ ശാലകള്‍
ലണ്ടനിലുണ്ട്.
in Taj Rambagh Hotel Jaipore
1 year ago
No comments:
Post a Comment