ആംഗലേയ സാമ്രാജ്യത്തിലൂടെ
മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായിക വായിച്ചിട്ടില്ലാത്ത
മലയാളി മലയാളി എന്ന പേരിനര്‍ഹനല്ല.
അതിന്റെ കര്‍ത്താവ്വ് സി.വി.രാമന്‍പിള്ള(1858-1922) യുടെ
നൂറ്റി അന്‍പതാം ജന്മശതാബ്ദി
ആഘോഷിച്ച 2008 ല്
ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് യാദൃശ്ചികം ആയിരുന്നു.
ബ്രിട്ടന്‍ എന്നു പറയുന്‍പോല്‍ അതില്‍
ഇംഗ്ലണ്ട്, സ്കോട്ലാന്റ് വെയില്‍സ് എന്നിവ പെടും.
അയര്‍ലണ്ടും ചേര്‍ന്നാല്‍ യൂണൈറ്റഡ് കിംഗ്ഡം
അഥവാ യൂ.കെ.
ബ്രിട്ടനിലെ രണ്ടുമാസത്തെ വാസം
പുരുഷാന്തരങ്ങളിലൂടെ ഒരു മിന്നല്‍ പര്യടനം
ആയിരുന്നു.
ചരിത്രത്തിനും
ചരിത്രസ്മാരകങ്ങള്‍ക്കും
കലാ-സാഹിത്യങ്ങള്‍ക്കും
എഴുത്തുകാര്‍ക്കും
കലാകാരന്മാര്‍ക്കും
വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് ഇംഗ്ലീഷ്‌കാര്‍.
ശിലായുഗത്ത്ലെന്നോ നിര്‍മ്മിക്കപ്പെട്ട
സ്റ്റോണ്‍ ഹെഡ്‌ജു മുതല്‍
അത്യാധുനിക മില്യനിയം നഗരിയായ
ഡോഗ്‌സ്‌ലാണ്ടിലെ കാനറി വാര്‍ഫു വരെയുള്ള
ഒരോ പ്രദേശത്തിനും ഒരോ ചതുരശ്ര അടിക്കും
(ബ്രിട്ടനില്‍ ഇന്നും അടി ഇഞ്ച് തുടങ്ങിയ
ബ്രിട്ടീഷ് അളുവകളാണ് നടപ്പിലുള്ളത്)
നൂറുകണക്കിനു കഥകളാണ്‍` പറയാനുള്ളത്.
ചോരയുടെ കഥകള്‍
തട്ടിപ്പുകളുടെ കഥകള്‍
കൊള്ളകളുടെ, കൊലയുടെ , പിടിച്ചുപറികളുടെ കഥകള്‍
ബലാല്‍സംഗങ്ങളുടെ കഥകള്‍
വികസനത്തിന്റേയും വ്യവസ്സയവല്‍ക്കരണത്തിന്റേയും കഥകള്‍
കണ്ടുപിടുത്തങ്ങളുടെ കഥകള്‍
നാവികസഞ്ചാരങ്ങളുടെ , പര്യവേഷണങ്ങളുടെ കഥകള്‍
എന്നിങ്ങനെ....
ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ആയിരുന്നു ബ്രിട്ടന്‍.
സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം.
കരയില്‍ നാലിലൊന്നും
നാലിലൊന്നു ജനതയും
ബ്രിട്റ്റന്റെ അധീനതയിലായിരുന്നു,
സമുദ്രങ്ങളെല്ലാം അവരുടെ കീഴിലായിരുന്നു
ബ്രിട്ടനിലെ സാമൂഹ്യസുരക്ഷാപദ്ധതികള്‍
15 years ago
No comments:
Post a Comment