Sunday, 15 February 2009

സ്കോട്ട്‌ മോണു മെന്റ്‌


സ്കോട്ട്‌ മോണു മെന്റ്‌

വേവര്‍ലി നോവലുകളുടെ കര്‍ത്താവ്‌ ,
സര്‍ വാള്‍ട്ടര്‍ സ്കോട്ട്‌ 1832-ല്‌ അന്തരിച്ചു.

ദേശസ്നേഹിയായ തങ്ങളുടെ പ്രിയ നോവലിസ്റ്റിന്‌ ഉചിതമായ ഒരു സ്മാരകം നിര്‍മ്മിക്കണമെന്നു സ്കോട്ടീഷ്‌ ജനത തീരുമാനിച്ചു. ആര്‍തേര്‍സ്‌ സീറ്റില്‍
കടലില്‍ നിന്നും കരയില്‍ നിന്നും കാണത്തക്കവിധം ഒരു സ്മാരകം പണിയണം എന്നായിരുന്നു മകളുടെ ഭര്‍ത്താവും സ്കോട്ടിന്റെ ജീവചരിത്രകാരനുമായ ജെ.ജി ലോക്‌ഹാര്‍ട്ടിന്റെ അഭിപ്രായം.

ഹോളിറൂഡ്‌ കൊട്ടാരത്തിനു സമീപം സ്തിഥിചെയ്യുന്ന അഗ്നിപര്‍വ്വത തിരുശേഷിപ്പാണ്‌ ആര്‍തറുടെ ഇരിപ്പടം എന്ന മല,വേറെയും അഭിപ്രായങ്ങള്‍ വന്നു.
അവസാനം സ്മാരകം രൂപകല്‍പ്പന ചെയ്യാന്‍ ഒരു മല്‍സരം സംഘടിപ്പിക്കപ്പെട്ടു. ഗോഥിക്‌ രീതിയില്‍ പതിനാല്‌,
തൂണ്‍ രൂപത്തില്‍ നാല്‌
ഫൗണ്ടന്‍ രൂപത്തില്‍ ഒന്ന്‌ എന്നിങ്ങനെ
44 പ്ലാനുകള്‍ കിട്ടി.



ബിജാറുകാരനായ ഒരു ഡ്രാഫ്റ്റ്സ്മാന്‍, സ്വയം ആര്‍ക്കിടെക്ടായി വളര്‍ന്ന,
ജോര്‍ജ്‌ മീക്കള്‍ കെമ്പ്‌ (1795-1844)
ആയിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്‌.
തന്റെ പേരു വെളിപ്പെടുത്തിയാല്‍ തെരഞ്ഞെടുക്കപ്പെടില്ല എന്നു ഭയന്ന കെമ്പ്‌
ജോണ്‍ മോര്‍വ്വോ എന്ന് അകപടനാമത്തിലാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

മധ്യകാലഘട്ടത്തില്‍, മെല്‍റോസ്‌ ആബി പണിത പ്രസിദ്ധനായ മേസ്തരി ആയിരുന്നു മോര്‍വ്വോ.

കഷ്ടമെന്നു പറയട്ടെ , സ്കോട്ട്‌ മോണു മെന്റ്‌ പൂര്‍ത്തിയായിക്കാണുവാനുള്ള ഭാഗ്യം കെമ്പിനുണ്ടായില്ല.
അതിനു മുന്‍പ്‌ 1844 മാര്‍ച്ച്‌ 6 നു
ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം മുങ്ങി മരിച്ചു.

1 comment:

  1. ഇത്തരം ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെ. ഇമേജില്‍ ക്ലിക്ക് ചെയ്ത് ചിത്രത്തിന്റെ ഒറിജിനല്‍ സൈസില്‍ കാണുമ്പോള്‍ മനോഹരമായ ഫോട്ടോ. നന്നായിട്ടുണ്ട് സര്‍ .....

    ReplyDelete

Followers

Blog Archive