Tuesday 10 February 2009

എന്റെ പ്രിയ സുന്ദര നഗരി


എന്റെ പ്രിയ സുന്ദര നഗരി
യൂറോപ്പിലെ അതിമനോഹര നഗരികളിലൊന്നാണ്‌ എഡിന്‍ബറോ.
സാഹിത്യലോകത്തിന്റെ പറുദീസ.
കണ്ടാലും കണ്ടാലും
നടന്നാലും നടന്നാലും
മതിവരാത്ത സാക്ഷാല്‍ അക്ഷര നഗരി.
സാഹിത്യാദി കലകളെ ഇത്രയധികം പ്രോല്‍സാഹിപ്പിക്കുന്ന
നഗരി വേറെ ഇല്ല.

എഡിന്‍ബറോ ഫെസ്റ്റിവലുകള്‍
ലോകപ്രസിദ്ധം.
നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണനെ നിരവധി തവണ
ബഹുമാനിച്ച ഫെസ്റ്റിവല്‍ നഗരി; ഉത്സവനഗരി.

സാഹിത്യസംബന്ദ്ധമായി നിരവധി സംഘടനകളും
പ്രസ്ഥാനങ്ങളും ഇവിടുണ്ട്‌. എഴുത്തുകാരുടെഗ്രൂപ്പുകളുടെ,
ലിറ്റരാറി മാഗസിനുകളുടെ തലസ്ഥാനം.
സാഹിത്യത്തറവാട്‌.
പ്രസിദ്ധീകരണ വ്യവസായ നഗരി.
ഒരു പുസ്തകം ഒരു നഗരി എന്ന പേരില്‍
സ്റ്റീവണ്‍സണിന്റെ ഡോ.ജക്കാള്‍ ആന്‍ഡ്‌ മിസ്റ്റര്‍ ഹൈഡ്‌
എന്ന നോവലിന്റെ ആയിരക്കണക്കിനു കോപ്പികള്‍
2008 -ലെ ആദ്യമാസങ്ങളില്‍ വായനക്കാര്‍ക്കു സൗജന്യമായി
വിതരണം ചെയ്ത സ്കോട്ടീഷ്‌ തലസ്താനം.
ഇതെല്ലാമാണ്‌ എന്റെ പ്രിയ നഗരി എഡിന്‍ബറോ.

പഴമയും പുതുമയും ഒപ്പത്തിനൊപ്പം മുഖതോടു

മുഖം നോക്കി ഗര്‍വ്വോടെ നിലകൊള്ളുന്ന ദ്വന്ദസ്വഭാവമുള്ള

പുരാതനഗരിയാണ്‌ എഡിന്‍ബറോ.
എഡിന്‍ബറോ കാസിലും ഹോളിറൂഡ്‌ പാലസ്സും അതിനിടയില്‍ വരുന്ന
റോയല്‍ mile
എന്ന ഒരു mile ദൂരം വരുന്ന സാക്ഷാല്‍ രാജവീഥിയും
ചരിത്രകുതൂഹികള്‍ക്കും സഹിത്യവാസനയുള്ളവര്‍ക്കും
അതിലൂടെ എത്ര തവണ നടന്നാലും മതി വരില്ല.
ഡാനിയ ഡീഫോയുടെ വാക്കുകള്‍ കടമെടുത്താല്‍ ലോകത്തിലെ
ഏറ്റവും വളിയ,ഏറ്റവും നീളം കൂടിയ,ഏറ്റവും സുന്ദരമായ,
ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്ന വീഥി ആണ്‌ റോയല്‍ മയില്‍ .

നഗരിയുടെ പഴയ ഭാഗത്തിന്റെ
മുഖമുദ്ര എഡിന്‍ബറോ കാസ്സില്‍.
പുതു നഗരിയുടെ മുഖമുദ്ര
വാള്‍ട്ടര്‍ സ്ക്കോട്ടിന്റെ സ്മരണക്കായി
ഉയര്‍ത്തപ്പെട്ട സ്ക്കോട്ട്‌ മോണുമെന്റും.
ഇവയെത്തമ്മില്‍
ബന്ദ്ധിപ്പിക്കുന്നതാകട്ടെ ,സ്ക്കോട്ടിന്റെ
വേവര്‍ലി നോവല്‍ ശ്രേണിയുടെ
പേരില്‍ അറിയപ്പെടുന്ന വേവര്‍ലിപ്പാലവും.

No comments:

Post a Comment

Followers

Blog Archive