ചരിത്രാഖ്യായികകള്‍ക്കു തുടക്കം കുറിച്ച എഡിന്‍ബറോ
സാഹിതീയ നഗരി എന്ന് 2004- ല്‍
യൂണെസ്കോ അംഗീകാരം നല്‍കിയ പ്രാചീന നഗരിയാണ്
സ്കോട്ലണ്ട് തലസ്ഥാനമായ
എഡിന്‍ബറോ.
href="http://www.walterscott.lib.ed.ac.uk/etexts/index.html">സര്‍ വാള്‍ട്ടര്‍ സ്കോട്,
എഡിന്‍ബറൊ നഗരത്തിന്‍റേയും നഗരവാസികളുടേയും
ദ്വന്ദ്വഭാവം ആധാരമാക്കി
ഡോ.ജക്കാളും മിസ്റ്റര്‍ ഹൈഡും
(ബോബനും മോളിയുടെ പിതാവ് ടോംസ് രുദ്രനും ഭദ്രനും എന്ന പേരില്‍
50 വര്‍ഷം മുന്‍പ് ഇക്കഥ ചിത്രകഥയായി വരച്ചത് ഓര്‍മ്മിക്കുന്നു)
രചിച്ച ആര്‍.എല്‍ സ്റ്റീവന്‍സണ്‍
കവിയും നാടകരചയിതാവും ആയ ബുക്കാനന്‍
കവി റോബര്‍ട് ഫെര്‍ഗൂസണ്‍,
കുറ്റാന്വേഷണ നോവലുകളുടെ തമ്പുരാനും ഡോക്ടരുമായിരുന്ന
ആര്‍തര്‍ കോനോന്‍ഡോയില്‍
പെണ്ണെഴുത്തുകാരി മേരി ബ്രണ്ടന്‍,
ആര്‍ച്ചിബാള്‍ഡ് കോണ്‍സ്റ്റബില്‍ എന്ന ആദ്യകാല പ്രസാധകന്‍
റോട്ടറി പ്രസ്സ് കണ്ടു പിടിച്ച തോമസ് നെല്‍സണ്‍
ഇവരെല്ലാം എഡിന്‍ബറൊയില്‍ ജനിച്ചു ജീവിച്ചു മരിച്ചവരാണ്
വനിതാ നോവലിസ്റ്റ് മൂറിയല്‍ സ്പാര്‍ക്
സ്കോട്ടിഷ് ജയിന്‍ ഓസ്റ്റിന്‍ സൂസന്‍ ഫെറിയര്‍
വനിതാ നോവലിസ്റ്റുകള്‍ യൂജീന്‍ ഫ്രേസരും ആനീ സ്വാനും
സ്കോട്ടേഷ് ചാള്‍സ് ലാമ്പ് ഡോ.ജോണ്‍ ബ്രൗണ്‍
എഴുത്തുകാരി നയോമി മിച്ചിസണ്‍
കുട്ടികളുടെ നോവലിസ്റ്റ് കെന്നല്‍ ഗ്രഹാം
കുടുംബാസൂത്രണപ്രവര്‍ത്തകയും എഴുത്തുകാരിയും ആയിരുന്ന
മേരി സ്റ്റോപ്സ്
കവിയും നോവലിസ്റ്റും നിരൂപകനുമായിരുന്ന ഗോദ്സിര്‍ സ്മിത്
വനിതാ നോവല്‍സ്റ്റ് ജോവാന്‍ ലിംഗാര്‍ഡ്
അഡ്വഞ്ചര്‍ നോവലുകളുടെ കര്‍ത്താവ് ബലന്‍റയിന്‍
തോമസ് കാര്‍ലൈല്‍
ഭാര്യ ജയിന്‍ കാര്‍ലൈല്‍
ഷെര്‍ലോക് ഹോമിന്‍റെ സൃഷ്ടിക്കു മാതൃകയായിരുന്ന ഡോ. ജോസഫ് ബല്‍
വനിതാ നോവലിസ്റ്റ് ഡൊറോത്തി ഡ്യുണറ്റ്
നോവലിസ്റ്റും വാള്‍ട്ടര്‍ സ്കോട്ടിന്‍റെ മരുമകനും ജീവചരിത്രകാരനും ആയിരുന്ന
ജി.ജി.ലോഖാര്‍ട്ട്
നോവലിസ്റ്റ് എസ്.ആര്‍ ക്രോക്കേ
തുടങ്ങി നൂറു കണക്കിനു
സാഹിത്യകാര്‍ക്കു ജന്മം കൊടുത്ത അക്ഷര നഗരിയാണ്
എഡിന്‍ബറോ.
ഒപ്പം ഹാരിപോര്‍ട്ടര്‍ കൃതികളുടെ സൃഷ്ടാവ് ജെ.കെ.റോളിംഗിനെ
പോറ്റി വളര്‍ത്തുന്ന നാട്.
പുറമേ ഫെസ്റ്റിവലുകളുടെ കേളീരംഗം കൂടിയാണ് ഈ സുന്ദരനഗരി
in Taj Rambagh Hotel Jaipore
1 year ago
No comments:
Post a Comment