Wednesday 11 February 2009

ബ്രിട്ടനിലെ ശിലാവൃത്തങ്ങള്‍(സ്റ്റോണ്‍ സര്‍ക്കിള്‍സ്‌)

ബ്രിട്ടനിലെ ശിലാവൃത്തങ്ങള്‍(സ്റ്റോണ്‍ സര്‍ക്കിള്‍സ്‌)
നിയോലിതിക്‌ കാലഘട്ടത്തിലെ കൃഷീവലന്മാര്‍ നിര്‍മ്മിച്ച നിരവധി
ശിലാവൃത്തങ്ങള്‍ ബ്രിട്ടനെന്‍പാടും ചിതറിക്കിടക്കുന്നു.
മാസ്റ്റര്‍ ബില്‍ഡര്‍ എന്ന ഇബ്സന്‍ നാടകത്തെ ആധാരമാക്കി
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച
ആകാശ ഗോപുരം
എന്ന ചലച്ചിത്രത്തില്‍ നിങ്ങള്‍ സ്ടോണ്‍ ഹെഡ്‌ജ്‌ എന്ന പുരാതന ശിലാവൃത്തം
കണ്ടിരിക്കും.

ബി.സി 3000-2000 കാലഘട്ടത്തില്‍ വ്യതസ്ത ജനസമൂഹങ്ങള്‍ നിര്‍മ്മിച്ചവയാണിവ.
ഇന്നു കല്‍ക്കൂനകള്‍ മാത്രമേ ഉള്ളു, എങ്കിലും ഒരു കാലത്ത്‌ അവ ആരാധനാ കേന്ദ്രങ്ങളോ അലങ്കാര വസ്തു മണ്ഡപങ്ങളോ ആയിരുന്നിരിക്കാം.
പലതരം നേര്‍ച്ചകള്‍ അവിടെ നടത്തപ്പെട്ടിരിക്കാം.

സൂര്യചന്ദ്രന്മാരുടെ ഭ്രമണത്തെ ആസ്പദമാക്കി ആവണം അവ രൂപകല്‍പ്പന ചെയ്യപ്പെട്ടത്‌
.മരിച്ചവരുടെ സ്മരണയ്ക്കോ
ഭരണാധികാരികളെ വാഴ്താനോ
ആവണം ഇവ നിര്‍മ്മിക്കപ്പെട്ടത്‌ എന്നു കരുതുന്നവരും ഉണ്ട്‌.
അതാതു പ്രദേശങ്ങളില്‍ ലഭ്യമായ ,
പ്രകൃതിദത്ത പ്രാദേശിക ശിലകളാലാണ്‌ അവ നിര്‍മ്മിക്കപ്പെട്ടത്‌.
5 മീറ്റര്‍ നീളവും 5 മെട്രിക്‌ ടണ്‍ ഭാരവും മാറ്റാന്‍ 100 പേരുടെ സഹായവും വേണ്ട കല്ലുകള്‍ ഇവയില്‍ സുലഭം.

സ്റ്റെന്നെസ്‌ ഓണ്‍ ഓര്‍ക്നി
കല്ലാനിഷ്‌ ഓണ്‍ ലെവിസ്‌
അബര്‍ഡീന്‍ഷയര്‍ ഈസ്റ്റര്‍ അക്വോറിതീസ്‌
എന്നിവ ഏറെ പ്രശസ്തം

No comments:

Post a Comment

Followers

Blog Archive