അവര്‍ കാണാതെ പോയത്
ലണ്ടന്‍ നോട്ട്ബുക് (ഡി.സി.ബുക്സ് 1970)
എഴുതിയ എസ്.കെ പൊറ്റക്കാട്
ഇംഗ്ലണ്ട് സന്ദര്‍ശനം പ്രധാനമായും ഷേക്സ്പീയര്‍ നാടായ
സ്ട്രാറ്റ്സ്ഫോര്‍ഡ് അപ്പോണ്‍ ആവോണില്‍ ഒതുക്കി.
പൊറ്റക്കാടിന്‍റെ പിന്‍ ഗാമി
കാപ്പിരികളുടെ നാട്ടില്‍ എസ്.കെ സഞ്ചരിച്ച
അതേ വഴികളില്‍ ഒരിക്കല്‍ കൂടി മാതൃഭൂമി വാരികയ്ക്കും
നമുക്കും വേണ്ടി സഞ്ചരിച്ച് നമ്മുടെ സക്കറിയ ഷേക്സ്പീയര്‍ നാടിനു പുറമേ
ഡാഫോഡില്‍സ് രചിച്ച വേര്‍ഡ്‌സ്‌വര്‍ത്തിന്റെ
തടാകനാട് (ലേക്‌സിറ്റി)-ഡി.സി ബുക്സ് 2007
കൂടി കണ്ടു തൃപ്തിപ്പെട്ടു.
സര്‍ഗ്ഗാത്മക സാഹിത്യകാരന്മാര്‍ കൂടിയായ അവരിരുവരും
എഡിന്‍ബറോ സിറ്റിയെ തഴഞ്ഞതെന്ത് എന്നു മനസ്സിലാകുന്നില്ല.
ദ് ലിറ്ററേച്ചര്‍ സിറ്റി എന്ന യൂണെസ്കോ ബഹുമതി നേടിയ എഡിന്‍ബറോ
ഏതു സാഹിത്യ പ്രേമിയുടേയും
തീര്‍ഥാടന കേന്ദ്രമായിരിക്കേണ്ടതാണ്.
രണ്ടു തലമുറകളില്‍ പെട്ട നമ്മുടെ
രണ്ടു പ്രമുഖ സഞ്ചാര സാഹിത്യകാരന്മാര്‍ക്ക്
എന്തുകൊണ്ട് ഈ പിഴവു സംഭവിച്ചു എന്നു മനസ്സിലാകുന്നില്ല.
പത്രാധിപര്‍ കൂടിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ
വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍(കോ-കെയ്‌റോ, ഗ്രീന്‍ ഹൗസ്1961)
ലണ്ടനില്‍ ഒരോട്ടപ്രതിക്ഷണം വച്ചതല്ലാതെ
എഡിന്‍ബറോ യൂനിവേര്‍സിറ്റിയെ തിരിഞ്ഞു നോക്കിയില്ല.
കഷ്ടം എന്നു പറയട്ടെ,
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി
സന്ദര്‍ശിക്കാനിടയായ
കാലിക്കട്ട് സര്‍വ്വകലാസ്ഥാപകന്‍ ,കോയാ സാഹിബ്
കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയെ പരിപോഷിപ്പിച്ചു.
സാഹിബ് എഡിബറോ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍
ഒരു പക്ഷേ എത്രയോ മുന്‍പേ നമുക്കൊരു
മെഡിക്കല്‍ സര്‍വ്വകലാശലായും കിട്ടിയേനെ.
ബ്രിട്ടനിലെ സാമൂഹ്യസുരക്ഷാപദ്ധതികള്‍
15 years ago
No comments:
Post a Comment