സ്കോട്ട്‌ലണ്ട്
ഇംഗ്ലണ്ടിന്റെ തലസ്ഥാനം ലണ്ടന്‍
വെയില്‍സിന്റെ തലസ്ഥാനം കാര്‍ഡിഫ്
അയര്‍ലണ്ട് തലസ്ഥാനം ബല്‍ഫാസ്റ്റ്
എന്നിവയേക്കാള്‍ , യൂ .കെ പര്യടനവേളയില്‍ എന്നെ ആകര്‍ഷിച്ചത്
സ്ക്കോട്‌ലണ്ട് തലസ്ഥാനമായ എഡിന്‍ബറോ ആണ്.
സാക്ഷാല്‍ അക്ഷരനഗരി.ദ ലിറ്ററേച്ചര്‍ സിറ്റി.
ബ്രിട്ടീഷ് ജനതയില്‍ വെറും 10ശതമാന്മാണ് സ്കോട് ജനത.
എന്നാല്‍ പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
എഞ്ചിനീയറന്മാര്‍
കണ്ടുപിടുത്തക്കാര്‍
എന്നിവരെ കണക്കിലെടുത്താല്‍
20 ശതമാനം സ്കോട്ട്‌ലണ്ടില്‍ ജനിച്ചവരാണ്.
മെഡിസിന്‍ (മയക്കം നലകല്‍, ആന്റിബയോട്ടിക്)
സാന്‍പത്തിക ശാസ്ത്രം
സാമൂഹ്യശാസ്ത്രം
ജിയോളജി
എലക്ട്രോ മാഗ്നറ്റിസം
ടയര്‍ ടെക്നോളജി
ടെലിഫോണ്‍
ടെലിവിഷന്‍
എന്നിവയിലെല്ലാം നിസ്തുല സംഭാവന നല്‍കിയത്
സ്കോട്ടീഷ്‌കാരാണ്.
1583- ല്‍ രൂപം കൊണ്ട എഡിന്‍ബറോ യൂണിവേര്‍സിറ്റി
ഏറെ പ്രസിദ്ധം. ലക്ഷക്കണക്കിനു പ്രഗല്‍ഭരെ സൃഷ്ടിച്ചു.
ചാള്‍സ് ഡാര്‍വിനെ പോലുള്ള പ്രഗല്‍ഭരെ സൃഷ്ടിച്ച യൂണിവേര്‍സിറ്റി
(ഡാര്‍വിന്റെ ഇരുനൂറാമതു ജന്മവാര്‍ശികം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നു)
ലോഗരിതത്തിന്റെ ഉപജ്ഞാതാവ്
ജോണ്‍ നേപ്പിയര്‍
ജിയോളജിയുടെ പിതാവ് ജെയിംസ് ഹട്ടന്‍
ഇവരൊക്കെ സ്കോട്ലണ്ടില്‍ ജനിച്ചവരാണ്
ഇലക്ട്രോണിക്സ് രംഗത്തെ മാന്ത്രികന്‍ ക്ലര്‍ക് മാക്സ്വെല്‍
ടെലെഫോണിന്റെ ഉപജ്ഞാതാവ് ഗ്രഹാം ബെല്‍
എന്നിവരും സ്കോട്ലണ്ടില്‍ ജനിച്ചു.
എഡിന്‍ബറോ മെഡിക്കല്‍ സ്കൂള്‍
അനാട്ടമിസ്റ്റ് വില്ലിയം ഹണ്ടര്‍
മയക്കല്‍ വിദഗ്ധന്‍ ജയിംസ് സിമ്പ്സണ്‍
അണൂനാശിനി കണ്ടു പിടിച്ച ജോസഫ് ലിസ്റ്റര്‍
വനിതാ ഡോക്റ്ററും സ്ത്രീശാക്തീകരണത്തിന്റെ വ്യക്താവുമായിരുന്ന
ഡോ. എല്‍സി ഇംഗ്ലസ് എന്നിവരെ വളര്‍ത്തിയെടുത്തു
ബ്രിട്ടനിലെ സാമൂഹ്യസുരക്ഷാപദ്ധതികള്‍
15 years ago
No comments:
Post a Comment