ബ്രിട്ടീഷ് സംഭാവനകള്‍
ലോകത്തിന് ഇംഗ്ലീഷ് എന്ന പൊതുഭാഷ നല്‍കിയത് ബ്രിട്ടീഷ്‌കാരാണ്.
ഹാരോള്‍ഡ് രാജാവിനെ കുന്തത്താല്‍ കണ്ണില്‍ കുത്തി കൊന്ന് ഇംഗ്ലണ്ട്
പിടിച്ചടക്കിയ
വിജിഗീഷുവായ
നോര്‍മന്‍ രാജാവ് വില്ല്യം
ഫ്രഞ്ചു ഭാഷയെ സന്നിവേശിപ്പിച്ച് പഴഞ്ചന്‍ നാട്ടുഭാഷയെ
ലോകോത്തര ഭാഷയാക്കി.
കമ്പ്യൂട്ടറിന്റേയും
ഇന്റര്‍നെറ്റിന്റേയും
ഈ യുഗത്തില്‍ അഗ്ഗോളഗ്രാമത്തിന്
ഒരു പൊതുഭാഷ
ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഗതി?
ഭൂമി അളന്നു തിരിച്ചതും
കരം ചുമത്തിത്തുടങ്ങിയതും
ബ്രിട്ടീഷ്‌കാരാണ്.
പൊതുനിയമം കൊണ്ടുവന്നതും അവര്‍ തന്നെ.
പോപ്പിനോടു പിനങ്ങി പ്രോട്ടസ്റ്റന്റു മതം ആവിഷ്കരിച്ചതും അവര്‍.
കൊച്ചു കേരളത്തില്‍
പള്ളികളും അതോടൊപ്പം പള്ളിക്കൂടങ്ങളും തുടങ്ങിയതും അവര്‍.
തേയില-റബ്ബര്‍ തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചതും
കൊച്ചിത്തുറമുഖം നിര്‍മ്മിച്ചതും ബ്രിട്ടീഷ്‌കാര്‍.
കോട്ടയം ജില്ലയില്‍
130 വര്‍ഷം മുന്‍പ് നിരവധി പ്രൈമറിസ്കൂളുകള്‍ അവര്‍ സ്ഥാപിച്ചു.
ആര്‍തര്‍ എഫ്.പെയ്ന്റര്‍ എന്ന മിഷണറി ആണതിനു മുന്‌കൈ എടുത്തത്.
പാന്‍പാടിയിലും കങ്ങഴയിലും ആനിക്കാടും
പൊന്‍കുന്നത്തും മുണ്ടക്കയത്തും
സി.എം.എസ്സ് സ്കൂളുകള്‍ അങ്ങിനെ ജന്മമെടുത്തു.
കെട്ടിടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍
പെയ്ന്റര്‍ നാട്ടിലേക്കു മടങ്ങി
വെസ്റ്റ് മിന്‍സ്റ്റര്‍ ദേവാലയത്തില്‍ സ്തോത്രക്കാശ്ച നടത്തി
അതില്‍ നിന്നുള്ള പണം കൊണ്ടുവന്നാണ്
നമ്മെ പഠിപ്പിക്കാന്‍ സ്കൂളുകള്‍ പണിതത്
ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതും
നിയമസഭകള്‍ തുടങ്ങിയതും ബ്രിട്ടനില്‍.
ആധുനിക ചികിസയും ശസ്ത്രക്രിയയും നല്‍കിയതും
ഡോ.സോമര്‍വെല്ലിനെ പോലുള്ള ബ്രിട്ടീഷ്‌കാര്‍
നമ്മില്‍ ഒത്തൊരുമയും സ്വാതന്ത്ര്യ ബോധവും ജനിപ്പിച്ചതും അവര്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്താപിച്ചതും
ഒരു ബ്രിട്ടീഷ്‌കാരനായ
ഏ.ഓ ഹ്യൂം
ആനിബസന്റിനേയും നാം മറന്നു കൂടാ.
നമ്മുടെ ഗാന്ധിയും നെഹ്രുവും പഠിച്ചതും ഇംഗ്ലണ്ടില്‍
in Taj Rambagh Hotel Jaipore
1 year ago
No comments:
Post a Comment