Tuesday 3 March 2009

പൂക്കളുടെ താഴ്വര

 
എഡിന്‍ബറോ പര്യടനത്തിനിടയില്‍
അവിടത്തെ ബൊട്ടാനിക്കല്‍ ഗാര്‍ഡനും
ബട്ടര്‍ഫ്ലൈ ഗാര്‍ഡനും സന്ദര്‍ശിച്ചിരുന്നുവെങ്കിലും
ബദരീനാഥിലെ കാമത് കൊടുമുടി കീഴടക്കാന്‍ പോയതിനിടയില്‍
അവിടത്തെ പൂക്കളുടെ താഴ്വര(വാലി ഓഫ് ഫ്ലവര്‍) കണ്ടെത്തിയ
ഫ്രാങ്ക് സ്മിത് ,റിച്ചാര്‍ഡ് ഹോള്‍ഡ്സ്വര്‍ത് എന്നിവരേയും
അവരുടെ പര്യവേഷണം തുടരാന്‍ അവിടെയെത്തി രക്തസാക്ഷിയായ
ജോന്‍ മാര്‍ഗരറ്റ് ലെഗരേയും കുറിച്ചറിഞ്ഞത്‌
വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവില്‍
( പ്രാര്‍ഥനാപൂര്‍വം ബദരിനാഥിലേക്ക്)
എന്ന യാത്രാവിവരണത്തില്‍ നിന്നാണ്‌.

ഹിമം പുതച്ച പര്‍വ്വതനിരകളാലും ഹിമാനികളാലും ചുറ്റപ്പെട്ട
പ്രസ്തുത താഴ്വരയിലെ പുഷ്പസമൃദ്ധി ഈ യൂറോപ്യരെ
അല്‍ഭുതസ്തബ് ധരാക്കി.
അവര്‍ അതിനെ പൂക്കളുടെ താഴ്വര എന്നു വിളിച്ചു.3200-3962 മീറ്റര്‍ ഉയരത്തില്‍
സ്ഥിതിചെയ്യുന്ന ഈ താഴ്വരയെക്കുറിച്ചു
സ്മിത് എഴുതിയ പുസ്തകം ലോകപ്രസിധ്ദം.

എഡിന്‍ബറോ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക്
ഇവിടെ നിന്നും പൂക്കളും വിത്തുകളും
ശേഖരിക്കാന്‍ നാലു മാസം അദ്ദേഹം ഇവിടെ ചിലവഴിച്ചു.
1939 ല്‍` പര്യവേഷണം തുടരാന്‍ ഇവിടെത്തിയ
ജോന്‍ മാര്‍ഗരറ്റ് കാലിടറി അഗാധ ഗര്‍ത്തത്തിലേക്കു
വീണു മരിച്ചു പോയി.
അവരപകടത്തില്‍ പെട്ട സ്ഥലത്ത്‌ അവരുടെ
സ്മരണക്കായി ഒരു കുടീരം ഉണ്ടെന്ന വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
Posted by Picasa

No comments:

Post a Comment

Followers