Tuesday, 3 March 2009

പൂക്കളുടെ താഴ്വര

 
എഡിന്‍ബറോ പര്യടനത്തിനിടയില്‍
അവിടത്തെ ബൊട്ടാനിക്കല്‍ ഗാര്‍ഡനും
ബട്ടര്‍ഫ്ലൈ ഗാര്‍ഡനും സന്ദര്‍ശിച്ചിരുന്നുവെങ്കിലും
ബദരീനാഥിലെ കാമത് കൊടുമുടി കീഴടക്കാന്‍ പോയതിനിടയില്‍
അവിടത്തെ പൂക്കളുടെ താഴ്വര(വാലി ഓഫ് ഫ്ലവര്‍) കണ്ടെത്തിയ
ഫ്രാങ്ക് സ്മിത് ,റിച്ചാര്‍ഡ് ഹോള്‍ഡ്സ്വര്‍ത് എന്നിവരേയും
അവരുടെ പര്യവേഷണം തുടരാന്‍ അവിടെയെത്തി രക്തസാക്ഷിയായ
ജോന്‍ മാര്‍ഗരറ്റ് ലെഗരേയും കുറിച്ചറിഞ്ഞത്‌
വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവില്‍
( പ്രാര്‍ഥനാപൂര്‍വം ബദരിനാഥിലേക്ക്)
എന്ന യാത്രാവിവരണത്തില്‍ നിന്നാണ്‌.

ഹിമം പുതച്ച പര്‍വ്വതനിരകളാലും ഹിമാനികളാലും ചുറ്റപ്പെട്ട
പ്രസ്തുത താഴ്വരയിലെ പുഷ്പസമൃദ്ധി ഈ യൂറോപ്യരെ
അല്‍ഭുതസ്തബ് ധരാക്കി.
അവര്‍ അതിനെ പൂക്കളുടെ താഴ്വര എന്നു വിളിച്ചു.3200-3962 മീറ്റര്‍ ഉയരത്തില്‍
സ്ഥിതിചെയ്യുന്ന ഈ താഴ്വരയെക്കുറിച്ചു
സ്മിത് എഴുതിയ പുസ്തകം ലോകപ്രസിധ്ദം.

എഡിന്‍ബറോ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക്
ഇവിടെ നിന്നും പൂക്കളും വിത്തുകളും
ശേഖരിക്കാന്‍ നാലു മാസം അദ്ദേഹം ഇവിടെ ചിലവഴിച്ചു.
1939 ല്‍` പര്യവേഷണം തുടരാന്‍ ഇവിടെത്തിയ
ജോന്‍ മാര്‍ഗരറ്റ് കാലിടറി അഗാധ ഗര്‍ത്തത്തിലേക്കു
വീണു മരിച്ചു പോയി.
അവരപകടത്തില്‍ പെട്ട സ്ഥലത്ത്‌ അവരുടെ
സ്മരണക്കായി ഒരു കുടീരം ഉണ്ടെന്ന വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
Posted by Picasa

Sunday, 15 February 2009

Lollipop to help school children to cross road

 
Posted by Picasa

Lollipop in Ingley Barwick.

The School Crossing Patrol Service was first introduced for Primary (in the UK children aged 4-11 years) schoolchildren in the UK in the 1950s. They were provided by the police, but are now employed by local councils. Even where a School Crossing Patrol is provided, parents remain responsible for ensuring their children's safety.

Usually between 8.30am2 and 9am; and 3.20pm to 3.45pm, the Patrol stands on the pavement3 near the school and waits for children to arrive. Time should be allowed for latecomers, especially as they are more likely to take risks crossing the road. They wait for a break in traffic, then step out to the middle of the road, holding a pole with a 'Stop: Children' sign in their right hand. A new style lollipop sign now in use has the symbol for children instead of the word 'Children'.
When the Patrol is waiting in the middle of the road, arms outstretched to hold up any approaching traffic, only then are children allowed to cross, in front of the Patrol. The Patrol returns to the pavement once the last child in the group has crossed safely, and repeats this action many times each session.

The lollipop sign must be displayed clearly when controlling traffic, and it is part of their duties to keep the sign clean. All vehicles should be allowed sufficient time to stop safely, especially heavy vehicles. Under conditions of ice, wet or poor visibility, more time must be allowed. When returning to the path the sign must still be held upright. On the path the sign should be upside down or turned away from traffic so that motorists are not confused.

It is the responsibility of the Patrol to care for their own uniform and keep it clean. Failure to wear the uniform of long, high-visibility (fluorescent material) coat to the latest European standard, means that a Patrol is operating illegally and may become personally responsible for any subsequent claims.

സ്കോട്ട്‌ മോണു മെന്റ്‌


സ്കോട്ട്‌ മോണു മെന്റ്‌

വേവര്‍ലി നോവലുകളുടെ കര്‍ത്താവ്‌ ,
സര്‍ വാള്‍ട്ടര്‍ സ്കോട്ട്‌ 1832-ല്‌ അന്തരിച്ചു.

ദേശസ്നേഹിയായ തങ്ങളുടെ പ്രിയ നോവലിസ്റ്റിന്‌ ഉചിതമായ ഒരു സ്മാരകം നിര്‍മ്മിക്കണമെന്നു സ്കോട്ടീഷ്‌ ജനത തീരുമാനിച്ചു. ആര്‍തേര്‍സ്‌ സീറ്റില്‍
കടലില്‍ നിന്നും കരയില്‍ നിന്നും കാണത്തക്കവിധം ഒരു സ്മാരകം പണിയണം എന്നായിരുന്നു മകളുടെ ഭര്‍ത്താവും സ്കോട്ടിന്റെ ജീവചരിത്രകാരനുമായ ജെ.ജി ലോക്‌ഹാര്‍ട്ടിന്റെ അഭിപ്രായം.

ഹോളിറൂഡ്‌ കൊട്ടാരത്തിനു സമീപം സ്തിഥിചെയ്യുന്ന അഗ്നിപര്‍വ്വത തിരുശേഷിപ്പാണ്‌ ആര്‍തറുടെ ഇരിപ്പടം എന്ന മല,വേറെയും അഭിപ്രായങ്ങള്‍ വന്നു.
അവസാനം സ്മാരകം രൂപകല്‍പ്പന ചെയ്യാന്‍ ഒരു മല്‍സരം സംഘടിപ്പിക്കപ്പെട്ടു. ഗോഥിക്‌ രീതിയില്‍ പതിനാല്‌,
തൂണ്‍ രൂപത്തില്‍ നാല്‌
ഫൗണ്ടന്‍ രൂപത്തില്‍ ഒന്ന്‌ എന്നിങ്ങനെ
44 പ്ലാനുകള്‍ കിട്ടി.



ബിജാറുകാരനായ ഒരു ഡ്രാഫ്റ്റ്സ്മാന്‍, സ്വയം ആര്‍ക്കിടെക്ടായി വളര്‍ന്ന,
ജോര്‍ജ്‌ മീക്കള്‍ കെമ്പ്‌ (1795-1844)
ആയിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്‌.
തന്റെ പേരു വെളിപ്പെടുത്തിയാല്‍ തെരഞ്ഞെടുക്കപ്പെടില്ല എന്നു ഭയന്ന കെമ്പ്‌
ജോണ്‍ മോര്‍വ്വോ എന്ന് അകപടനാമത്തിലാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

മധ്യകാലഘട്ടത്തില്‍, മെല്‍റോസ്‌ ആബി പണിത പ്രസിദ്ധനായ മേസ്തരി ആയിരുന്നു മോര്‍വ്വോ.

കഷ്ടമെന്നു പറയട്ടെ , സ്കോട്ട്‌ മോണു മെന്റ്‌ പൂര്‍ത്തിയായിക്കാണുവാനുള്ള ഭാഗ്യം കെമ്പിനുണ്ടായില്ല.
അതിനു മുന്‍പ്‌ 1844 മാര്‍ച്ച്‌ 6 നു
ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം മുങ്ങി മരിച്ചു.

Saturday, 14 February 2009

ഇടതോ വലതോ ശരി?

ഇടതോ വലതോ ശരി?

റോഡിന്റെ വലതു വശം ചേര്‍ന്നു നടക്കുക.
ചെറുപ്പകാലം മുതല്‍ കിട്ടിയ ഉപദേശം.

വഴിവക്കുകളില്‍ KEEP LEFT എന്ന ബോര്‍ഡുകള്‍.
വാഹനം ഓടിക്കുന്നവര്‍ക്കുള്ള നിദ്ദേശം.

നമ്മുടെ ഇന്ത്യയിലും ബ്രിട്ടനിലും ഇതാണു നടപ്പ്‌.
മറ്റു യൂറോപ്പിയന്‍ രാജ്യങ്ങളിലും ഗള്‌ഫിലും നേരേ തിരിച്ചാണ്‌.
വലതു വശത്തു കൂടെ വേണം കാറോടിക്കാന്‍.

എന്തുകൊണ്ടാണ്‌ ഈ വ്യത്യാസ്സം?
ഏതാണു ശരി?

ഉത്തരം

Friday, 13 February 2009

ലണ്ടന്‍ മാടവനപ്പറന്‍പിലെ കേസരി

ലണ്ടന്‍ മാടവനപ്പറമ്പിലെ കേസരി
ബാലകൃഷ്ണ പിള്ള

വടക്കന്‍ പറവൂരിലെ മാടപ്പനപ്പറമ്പ് കേസരി ബാലകൃഷ്ണപിള്ളയാണ്‌
തകഴി,ദേവ്‌,ബഷീര്‍ ,വര്‍ക്കി,റാഫി
തുടങ്ങിയ പു.(രോഗമന)സാ(ഹിത്യ)ക്കാരെ കൊണ്ടു,
വിണ്ണും പെണ്ണും നോക്കിയിരുന്ന മലയാളസാഹിത്യത്തെ,
മണ്ണു നോക്കിയും (തകഴിയുടെ രണ്ടിടങ്ങഴി) പുണ്ണു
(ബഷീറിന്‍റെ ശബ്ദങ്ങള്‍,ആണ്‍ വേസ്യ, വര്‍ക്കിയുടെ റ്റ്യൂഷന്‍) നോക്കിയും ആക്കി മാറ്റിയത്‌.
തിരുവനന്തപുരം പുളിമൂട്ടിലെ കേസരി സ്മാരകം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ടു.
പറവൂരിലെ മാടവനപറമ്പില്‍ പോയിട്ടില്ല.അവിടെ കേസരിയുടെ പ്രതിമ കാണാന്‍ വഴിയില്ല.

കേസരിയുടെ തനിപ്പകര്‍പ്പായിരുന്നു ഇംഗളണ്ടിലെ ചെലിസായിലേക്കു കുടിയേറിയ,
സ്കോട്ട്ലണ്ടില്‍ ജനിച്ച, നിരൂപകനും ഗദ്യകാരനും ചരിത്രകാരനും മറ്റും ആയിരുന്ന
ചെല്‍സിയായിലെ ജ്ഞാനി,താപസന്‍,ഗുരുഭൂതന്‍
തോമസ്‌ കാര്‍ലൈല്‍ ( 1795-1881).
ടെനിസണ്‍,ഡിക്കന്‍സ്‌,ബ്രൗണിംഗ്‌ എന്നിവര്‍ സ്ഥിരം അവിടെ സന്ദര്‍ശകരായിരുന്നു,
മരണാനന്തരം കാര്‍ല്‍ലൈന്‍റെ എഴുത്തു മേശ ഓസ്കാര്‍ വൈല്‍ഡ്‌ സ്വന്തമാക്കി.

സ്കോട്ട്ലണ്ടിലെ ഒരു കല്ലാശാരിയുടെ ഒന്‍പതാമത്തെ മകനായി കാര്‍ ലൈല്‍ ജനിച്ചു.
കാല്‍വിനിസ്റ്റായിരുന്ന പിതാവിനു
മകനെ പുരോഹിതനാക്കണമെന്നായിരുന്നു ആഗ്രഹം.കണക്കില്‍ മിടുക്കനായ കാര്‍ലൈല്‍ ആദ്യം
അദ്ധ്യാപനത്തിനു പോയി. പിന്നെ നിയമം പഠിച്ചു.അവസാനം സാഹിത്യകാരനായി മാറി.
എഡിന്‍ബറോ വിജ്ഞാനകോശ നിര്‍മ്മിതിയില്‍ ഗണ്യമായ പങ്കു വഹിച്ചു. ഗെയ്ഥെയുടെ
കൃതികള്‍ മൊഴിമാറ്റം നടത്തി. ആദ്യകൃതി ലണ്ടന്‍ മാഗസിനില്‍ വന്ന തുടരന്‍ - The Life of Friedrich Schiller-1825. 1826-ല്‌ Jane Bailie Welsh -നെ വിവാഹം കഴിച്ചു. പട്ടിണിയായിരുന്നു മിക്ക ദിവസവും. നൈരാശ്യവും ഉദരരോഗവും വിഷമിപ്പിച്ചു.

വായ്മൊഴിവഴക്കവും ബൈബിള്‍ വാക്യബഹുലവുമായ ശൈലിക്കുടമ. മൂന്നു വാള്യമുള്ള
The French Revolution വഴി ശ്രദ്ധേയനായി.സാമൂഹ്യപരിഷ്കരണം നടപ്പാക്കാത്ത പക്ഷം ഇംഗ്ലണ്ടില്‍
ഫ്രാന്‍സ്‌ ആവര്‍ത്തിക്കും എന്നു കാര്‍ ലൈല്‍ തുറന്നെഴുതി.1841 -ല്‍
On Heroes and Hero Worship പുറത്തു വന്നു.ചിലര്‍ ജന്മനാ മഹാന്മാരും
ലീഡറന്മാരുമായി ജനിക്കുന്നു എന്നും മറ്റുള്ളവര്‍ അവരെ പിന്തുടരണം
എന്നും അദ്ദേഹം വാദിച്ചു. സുഖത്തിനേക്കാള്‍ ,കടമയ്ക്കു പ്രാധാന്യം കൊടുക്കണം
എന്ന പക്ഷക്കാരനായിരുന്നു കാര്‍ലൈല്‍

1865 -ല്‍ എഡിന്‍ബറോ യൂണിവേര്‍സിറ്റി
ലോര്‍ഡ് റക്ടര്‍ എന്ന പദവി നല്‍കി
അദ്ദേഹത്തെ ആദരിച്ചു.
Remniscenes and Letters 1967 ആത്മകഥയാണെന്നു പറയാം.
ദമ്പതികള്‍ പരസ്പരം അയച്ച കത്തുകള്‍ പുസ്തകമാക്കിയതും ( 7 വാല്യം) പ്രസിദ്ധം.
ചെല്‍സിയായില്‍ നദിക്കരയിലുള്ള ഭവനം ഇന്നു സ്മാരകമെന്ന നിലയില്‍ ആയിരക്കണക്കിനാള്‌ക്കാരെ ആകര്‍ഷിക്കുന സരസ്വതിക്ഷേത്രമാന്‌.
മുന്‍ വശത്തെ പൂന്തോട്ടത്തില്‍ നീണ്ട താടിയുമായി ആ ജ്ഞാനി
ആരാധകരെ സ്വീകരിക്കുന്നു.
നമ്മുടെ മാടവനപ്പറമ്പിലെ കേസരിയുടെ ഒരു പ്രതിമ എന്നെങ്കിലും
എവിടെയെങ്കിലും ഉയരുമോ?
">


എന്റെ ആരാദ്ധ്യ പുരുഷന്‍

ബ്രിട്ടനിലെ NHS (നാഷണള്‍ ഹെല്‍ത്ത്‌ സര്‍വ്വീസ്സസ്‌)
നോടു താരതമ്യപ്പെടുത്താവുന്നതെങ്കിലും ഒരു പരിപാടി ഇന്ത്യമഹാരാജ്യത്തോ,
പത്തുകൊല്ലംകൂടുമ്പോള്‍ പലതവണ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുള്ള കേരളത്തിലോ,നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

2008 ല്‌ NHS ഷഷ്ഠ്യപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍
രണ്ടുമാസം യൂ.കെ യില്‍ കഴിയാനും അതിന്റെ സേവനം സ്വീകരിക്കാനും
എനിക്കു കഴിഞ്ഞു.പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം ഉള്ള
ഡോക്ടര്‍ എന്ന നിലയില്‍ഞ്ഞാനേറ്റവും ആരാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നുബ്രിട്ടനിലെ ആറ്റ്ലിയുടെ ലേബര്‍ മന്ത്രി സഭയിലെ ആരോഗ്യമന്ത്രിന്‍ Nye എന്നു വിളിക്കപ്പെട്ടിരുന്ന
അന്യൂറിന്‍ ബീവാന്‍.

രണ്ടുമാസം നീണ്ടു നിന്ന എന്റെ യൂ.കെ പര്യടനം
(പുരുഷാന്തരങ്ങളിലൂടെ ഉള്ള ഒരോട്ടപ്രദിക്ഷണം)
ധന്യമായതു തന്നെ വെയില്‍സ്‌ തലസ്ഥനമായ കാര്‍ഡിഫില്‍ എത്തി നഗരമധ്യത്തില്‍ നിലകൊള്ളുന്ന

അന്യൂരിന്‍ ബീവാന്റെ

പ്രതിമക്കരുകില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കയും സമീപത്തു നിന്നും ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ മാത്രമാണ്‌
ഭാര്യ ശാന്തയും NHS ല്‌ സേവനം അനുഷ്ടിക്കുന്ന മക്കളും മരുമക്കളും കൂട്ടിനുണ്ടായിരുന്നു.

ഭരണാധികാരികള്‍ എന്ന നിലയില്‍ നെഹ്രു, ഇന്ദിര,ഈ.എം.എസ്സ്‌, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അറ്റ്ചുതമേനോന്‍,ഒരു ലക്ഷം കുടുംബങ്ങള്‍ക്കു കിടപ്പാടം പണിയിച്ചു കൊടുത്ത എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കു കോടുക്കുന്നതിലും കൂടുതല്‍ ആദരവ്‌ ഞാന്‍
അന്യൂറിനു കൊടുക്കുന്നു.

ബ്രിട്ടനിലെ മുഴുവന്‍ ജനതയ്ക്കും,
എന്നെപ്പോലുള്ള സന്ദര്‍ശകര്‍ക്കു പോലും, സൗജന്യമായി ചികില്‍സ നല്‍കുന്ന പരിപാടി അന്യൂറിന്റെ നിഴ്ചയ ധാര്‍ഷ്ത്ത്യം കൊണ്ടുമാത്രമാണ്‌ നടപ്പിലാക്കപ്പെട്ടത്‌.

ചര്‍ച്ച്ലിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എതിര്‍ത്തു. ഡോക്റ്റരന്മാരും ബ്രിട്ടീഷ്‌ മെഡിക്കല്‍ അസ്സോസിയേഷനും എതിര്‍ത്തു. അന്യൂറിന്‍ തോറ്റു കൊടുത്തില്ല.എതിര്‍ത്ത പ്രതിപക്ഷത്തെ കീടങ്ങളിലുമ്മ് താണവര്‍ എന്നാക്ഷേപിക്കാനും Nye മടിച്ചില്ല.
അപാകതകള്‍ കാണും, പരാതികള്‍ കാണും
ഇന്നും ബ്രിട്ടനില്‍ എടുത്തു പറയട്ടെ, ബ്രിട്ടനില്‍ മാത്രം
സര്‍വ്വര്‍ക്കും സൗജന്യ ചികില്‍സ.

മുതലാളിത്ത രാജ്യത്തെ സോഷ്യലിസ്റ്റ്‌ തുരുത്ത്‌
സമഗ്രവും സാര്‍വ്വത്രികവും സൗജന്യവുമായ ചികില്‍സ ഏവര്‍ക്കും.
വരുമാന്ത്തിനനുസ്രുതമായി എല്ലവരില്‍ നിന്നും നികുതി പിരിച്ച്‌
വരുമാനം നോക്കാതെ എല്ലാവര്‍ക്കും സൗജന്യ ചികിസ നല്‍കുന്നു.

ഈന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന
ഡോ.രാജകുമാരി അമൃത കൗറിനോ
കേരളത്തിലെ ആദ്യ ആരോഗ്യമന്ത്രിയായിരൂന ,
മന്ത്രിയായി മുന്‍ പരിചയം ഉണ്ടായിരുന്ന
ഡോ. ഏ. ആര്‍ മേനോനോ ഇത്തരം ഒരാശയം തോന്നിയില്ല.
മറ്റുള്ള വെറും രാഷ്ട്രീയ ഭിക്ഷാം ദേഹികളെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല.
എല്ലാവരും കമ്മീഷന്‍ ഏജന്റുകള്‍.
വൈക്കം വി.മാധവന്‍ ഒഴികെ

Thursday, 12 February 2009

സ്കോട്ട്‌ ലണ്ടിന്റെ സംഭാവനകള്‍

സ്കോട്ട്‌ ലണ്ടിന്റെ സംഭാവനകള്‍

ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ്‌ വാട്ട്‌
റോഡ്നിര്‍മ്മാണരംഗത്തു പരിഷ്കാരം വരുത്തിയ
ജോണ്‍ മക്‌ ആഡം
പെന്‍സിലിന്‍ കണ്ടു പിടിച്ച ലക്ഷക്കണക്കിനു മനുഷ ജീവന്‍ രക്ഷിച്ച
അലക്സാണ്ടര്‍ ഫ്ലമിംഗ്‌
എക്കാലത്തേയും മികച്ച എഞ്ചിന്നീയര്‍ തോമസ്‌ ടെല്‍ഫോര്‍ഡ്‌
മക്കിന്റോഷ്‌ എന്ന വാട്ടര്‍പ്രൂഫ്‌ വസ്തു സൃഷ്ടിച്ച
ചാള്‍സ്‌ മക്കിന്റോഷ്‌
ന്യൂമാറ്റിക്‌ ടയര്‍ കണ്ടു പിടിച്ച ജോണ്‍ ഡണ്‍ലപ്‌
ടെലിവിഷന്‍ കണ്ടുപിടിച്ച ജയിംസ്‌ ബയിര്‍ഡ്‌

റാഡാര്‍ കണ്ടെത്തി രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകഷികളെ വിജയിപ്പിച്ച
റോബര്‍ട്ട്‌ വാട്സണ്‍ വാട്ട്‌ (ജയിംസ്‌ വാട്ടിന്റെ പിന്‌ഗാമികളില്‍ ഒരാള്‍)
എന്നിവരെല്ലാം സ്കോട്ട്‌ലണ്ടിന്റെ സന്തതികളാണ്‌.

1966-ല്‌ ഒരു സംഘം സ്കോട്ടിഷ്‌ ശാസ്ത്രജ്ഞരാണ്‌
എഡിന്‍ബ്ബറോയിലെ റോസ്ലിന്‍ ഇന്‍സ്ടിട്യൂട്ടില്‍ വച്ച
ഡോളി
എന്ന ചെമ്മരി ആട്ടിന്‌കുട്ടിയെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്‌.
ലൈംഗീക ബന്ദ്ധം കൂടാതെയും
ശരീര കോശങ്ങളില്‍ നിന്നും സന്തതികളെ സൃഷ്ടിക്കാം
എന്നു കടുപിടിച്ചതും സ്കോട്ടീഷ്കാര്‍ തന്നെ.

എന്നാല്‍ ,ഇതൊന്നുമല്ല എന്നെ സ്കോട്ലണ്ട്‌ ആകാര്‍ഹിക്കാന്‍ കാരണം.
തിരുവിതാംകൂറില്‍ ആധുനിക വൈദ്യവും ശസ്ത്രക്രിയയും പ്രചരിപ്പിച്ച
ഹിമാലയ പര്‍വ്വതാരോഹകനും കൂടിയായയിരുന്ന
ക്രിസ്ത്യന്‍
മിഷ്യണറി ഡോക്ടര്‍
ടി/എച്ച്‌.സോമര്‍വെല്ലിന്റെ ജന്മനാടായ ലേക്സിറ്റി ഉള്‍പ്പെടുന്ന് അരാജ്യം
എന്നതാണോ കാരണം?
അതും ഒരു കാരണം എന്നു പറയാം

Followers